Latest NewsNewsIndia

39കാരിയായ വിവാഹിതയുമായുള്ള ബന്ധം എതിർത്തു:പിതാവിനെ ക്രൂരമായി ആക്രമിച്ച് 21കാരൻ,ദൃശ്യങ്ങൾ കാമുകിയെ വീഡിയോ കോളിൽ കാണിച്ചു

ഭരത് എന്ന 21കാരൻ ആണ് പിതാവിനെ ക്രൂരമായി ആക്രമിച്ചത്

വിശാഖപട്ടണം: 18 വയസ് പ്രായം കൂടുതലുള്ള വിവാഹിതയുമായുള്ള ബന്ധത്തെ എതിർത്തതിന് 21കാരൻ പിതാവിനെ ക്രൂരമായി ആക്രമിച്ച് ദൃശ്യങ്ങൾ കാമുകിയെ ലൈവ് ആയി കാണിച്ചു. വീഡിയോ കോളിലൂടെയാണ് യുവാവ് സ്വന്തം പിതാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച ദൃശ്യം കാമുകിയായ 39കാരിയെ കാണിച്ചത്.

ആന്ധ്രാ പ്രദേശിലെ ചിറ്റൂർ രണ്ടാം ടൗൺ പരിധിയിൽ ഞായറാഴ്ചയാണ് സംഭവം. എന്നാൽ, ഈ വിവരം പുറത്തറിഞ്ഞത് തിങ്കളാഴ്ചയാണ്. ഭരത് എന്ന 21കാരൻ ആണ് പിതാവിനെ ക്രൂരമായി ആക്രമിച്ചത്.

പട്ടണത്തിൽ തന്നെയുള്ള വിവാഹിതയായ 39കാരിയുമായിട്ടായിരുന്നു ഭരതിന്റെ അവിഹിതബന്ധം. ഹോം ഗാർഡായി ജോലി ചെയ്യുന്നയാളാണ് ഭരതിന്റെ പിതാവ് ദില്ലി ബാബു. ഇക്കാര്യം അറിഞ്ഞ ദില്ലി ബാബു മകനെ താക്കീത് ചെയ്തു. ഇയാളും മകനും തമ്മിൽ ഈ ബന്ധത്തെച്ചൊല്ലി വഴക്ക് പതിവായിരുന്നു.

Read Also : ‘തീവ്രവാദം അവസാനിച്ചെന്ന് കേന്ദ്രം പറയുന്നു, എങ്കിൽ സഞ്ജയ് ശർമ്മയെ കൊന്നതാര്?’: മെഹ്ബൂബ മുഫ്തി

മകൻ പിന്മാറാതായപ്പോൾ മകനെതിരെ ദില്ലി ബാബു പൊലീസിൽ പരാതി നൽകി. തുടർന്ന്, ചിറ്റൂർ പൊലീസ് ഭരതിനെ വിളിച്ചുവരുത്തി കൗൺസിലിംഗ് നൽകുകയും ബന്ധത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെടുകയും ചെയ്തു.

പൊലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിലാണ് ഭരത് പിതാവിനെ ഞായറാഴ്ച രാത്രി വടികൊണ്ട് മർദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. ശരീരമാസകലം ക്രൂരമായി മർദ്ദിച്ചത് കൂടാതെ, പ്രതി വീഡിയോ കോൾ ചെയ്ത് ലൈവായി പിതാവിനെ ആക്രമിക്കുന്നത് കാമുകിയെ കാണിക്കുകയും ചെയ്തു.

സംഭവത്തിൽ, കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ചിറ്റൂർ രണ്ടാം ടൗൺ സബ് ഇൻസ്പെക്ടർ മല്ലികാർജുന പറഞ്ഞു. അതേസമയം, മകന്‍റെ മർദ്ദനത്തിൽ അവശനായ ദില്ലി ബാബു ചിറ്റൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button