Latest NewsCinemaMollywoodNewsEntertainment

‘കമന്റിടുന്നവൻമാർക്ക് രഞ്ജിനിയോട് നേരിട്ട് ഇതൊന്നും ചോദിക്കാന്‍ ധൈര്യമില്ല’: കൂളിംഗ് ഗ്ലാസ് വിവാദത്തില്‍ ആര്യ

കൊച്ചി: നടിയും അവതാരകയുമായ സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗം സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു. സുബിയെ അവസാനമായി
ഒരു നോക്ക് കാണാൻ താരത്തിന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും എത്തിയിരുന്നു. ഇതിൽ നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസിന്റെ വരവ് മാത്രം സോഷ്യൽ മീഡിയ ചർച്ചയാക്കി. രഞ്ജിനിയുടെ ലുക്ക് ആയിരുന്നു സോഷ്യൽ മീഡിയയ്ക്ക് ദഹിക്കാതെ പോയത്. രഞ്ജിനി ഹരിദാസ് കൂളിംഗ് ഗ്ലാസ് ധരിച്ച് മരണ വീട്ടിലേക്ക് വന്നു എന്നതായിരുന്നു താരത്തിന് നേരെ ഉയര്‍ന്ന വിമര്‍ശനം. കൂളിംഗ് ഗ്ലാസ് ധരിച്ചത് കൂടാതെ രഞ്ജിനി ലിപ്സ്റ്റിക് ഇട്ടു എന്ന് പറഞ്ഞും നടിയെ സോഷ്യല്‍ മീഡിയ ക്രൂശിക്കാന്‍ തുടങ്ങിയിരുന്നു.

ആരും തന്നെ വിഷയത്തിൽ രഞ്ജിനിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നില്ല. സുബിയെ നഷ്ടപ്പെട്ടതിന്റെ വിഷമത്തിൽ നിൽക്കുമ്പോൾ ആർക്കും അതിനുള്ള മാനസിക സാഹചര്യം ഇല്ലായിരുന്നുവെന്ന് തന്നെ പറയാം. ഇപ്പോഴിതാ, വിഷയത്തിൽ രഞ്ജിനിയെ പിന്തുണച്ചും സൈബർ ആക്രമണം നടത്തിയ മുഖമില്ലാത്തവരെ വിമർശിച്ചും ആര്യ രംഗത്ത്. കൂളിംഗ് ഗ്ലാസ് ധരിച്ച് മരിച്ച വീട്ടില്‍ പോയതിന്റെ പേരില്‍ ആരും രഞ്ജിനി ചേച്ചിയുടെ വീട്ടില്‍ പോയി ചീത്ത വിളിക്കില്ലല്ലോ എന്നാണ് ആര്യ ചോദിക്കുന്നത്.

‘സോഷ്യല്‍ മീഡിയയില്‍ കമന്റിടുന്നവര്‍ രഞ്ജിനി ചേച്ചിയോട് നേരിട്ട് ഇതൊന്നും ചോദിക്കാന്‍ ധൈര്യമില്ലാത്തവരാണ്. ഒരു പബ്ലിക്ക് ഫിഗറിനെ പബ്ലിക്കലി ക്രിട്ടിസൈസ് ചെയ്യാന്‍ ആളുകള്‍ക്ക് എളുപ്പമാണ്. സോഷ്യല്‍ മീഡിയയെ പോസറ്റീവായും നെഗറ്റീവായും ഉപയോഗിക്കാന്‍ സാധിക്കും. രഞ്ജിനി ചേച്ചിയുടെ വിഷയത്തില്‍ തന്നെ ചേച്ചിയുടെ രണ്ട് ക്ലിപ്പുകള്‍ കിട്ടിയപ്പോള്‍ തന്നെ ആളുകള്‍ നെഗറ്റീവ് കമന്റ് എഴുതി വിടുകയാണ്. കാരണം സോഷ്യല്‍ മീഡിയ വന്നതോടെ മുഖം ഇല്ലാതെ എന്തും എഴുതി വിടാനുള്ള ഫ്രീഡം ആളുകള്‍ക്ക് കിട്ടി കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലുള്ള ഫ്രീഡത്തിനെ ആളുകള്‍ ആവശ്യമില്ലാത്ത രീതിയില്‍ കൂടുതലും ഉപയോഗിക്കുന്നു. അതാണ് കമന്റ്‌സില്‍ കാണുന്നത്. കൂളിംഗ് ഗ്ലാസ് ധരിച്ച് മരിച്ച വീട്ടില്‍ പോയതിന്റെ പേരില്‍ ആരും രഞ്ജിനി ചേച്ചിയുടെ വീട്ടില്‍ പോയി ചീത്ത വിളിക്കില്ലല്ലോ’, ആര്യ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button