KeralaLatest NewsNews

വരാപ്പുഴ സ്‌ഫോടനത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: താൻ സ്ഥിരമായി ഇരിക്കുന്ന സ്ഥലമാണെന്ന് ധർമജൻ

എറണാകുളം: വരാപ്പുഴയിലെ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ നിന്ന് താൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്ന വെളിപ്പെടുത്തലുമായി നടൻ ധർമജൻ ബോൾഗാട്ടി. സുഹൃത്തുക്കൾ നടത്തുന്ന പടക്ക നിർമാണ ശാലയാണ് സ്‌ഫോടനത്തിൽ തകർന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. താൻ സ്ഥിരമായി ഇരിക്കുന്ന സ്ഥലമാണെന്നും ധർമജൻ അറിയിച്ചു.

Read Also: ആസ്ഥാന അതിജീവതയ്ക്ക് നിലവിൽ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ പൂഞ്ഞാർ നേതാവിനെ കുടുക്കിയ കളി ഉടനുണ്ടാവില്ല! അഞ്ജു പാർവതി

താൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് രണ്ട് മിനിറ്റിന്റെ വ്യത്യാസത്തിലാണ്. ഇവിടുള്ള വെടിക്കെട്ടുകൾ എല്ലാം നടത്തുന്നവരാണിത്. ഇവർക്ക് ലൈസൻസുമുണ്ട്. തന്റെ വളരെയടുത്ത സുഹൃത്തിന്റെ ചേട്ടനും അനിയനും ചേർന്ന് നടത്തുന്ന കടയാണ് സ്ഫോടനത്തിൽ തകർന്നത്. തങ്ങൾ എപ്പോഴും വന്നിരിക്കുന്ന സ്ഥലമാണ്. ഇത്രയും ഇടുങ്ങിയ ഒരു സ്ഥലത്ത് പ്രവർത്തിക്കുന്നു എന്നതാണ് പ്രശ്നം. അവർ ഇവിടെ നിന്നും പാലക്കാട്ടേയ്ക്ക് മാറാൻ ഇരുന്ന സമയത്താണ് സ്‌ഫോടനം ഉണ്ടായതെന്നും ധർമജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ, അനധികൃത ശേഖരത്തിൽ നിന്നാണ് സ്‌ഫോടനമുണ്ടായതെന്ന് എറണാകുളം ജില്ലാ കളക്ടർ ഡോ. രേണു രാജ് അറിയിച്ചു. ജയ്‌സൻ എന്നയാൾക്ക് പടക്കം വിൽപ്പനയ്ക്കുള്ള ലൈസൻസ് മാത്രമാണ് ഉള്ളതെന്നും അതിന്റെ മറവിൽ അനധികൃതമായി വൻതോതിൽ പടക്കം സൂക്ഷിക്കുകയായിരുന്നുവെന്നുമാണ് രേണുരാജ് പറയുന്നത്.

Read Also: വിവാഹ ദിനത്തിൽ പാകിസ്ഥാനി വധുവിന് സ്വർണ്ണക്കട്ടികൊണ്ട് തുലാഭാരം: വീഡിയോ വൈറലാകുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button