Latest NewsNewsIndia

ഹിന്ദു വിശ്വാസം സംരക്ഷിക്കാൻ 3000 ക്ഷേത്രങ്ങൾ പണിയുമെന്ന് സർക്കാർ

ഓരോ ക്ഷേത്രത്തിന്റെയും നിർമാണത്തിനായി 10 ലക്ഷം രൂപ വീതം ചെലവഴിക്കും

ആന്ധ്രാപ്രദേശ് : ഹൈന്ദവ വിശ്വാസം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും മൂവായിരത്തോളം ക്ഷേത്രങ്ങൾ പണിയാൻ ഒരുങ്ങി ആന്ധ്ര സർക്കാർ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരു ക്ഷേത്രം ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനാണ് സർക്കാർ നടപടിയെന്നും മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയുടെ നിർദ്ദേശപ്രകാരമാണ് പദ്ധതി ആരംഭിച്ചതെന്നും ഉപമുഖ്യമന്ത്രി കോട്ടു സത്യനാരായണ അറിയിച്ചു.

read also: വിവാഹത്തിൽ നിന്നും പിന്മാറി: യുവതിയെ നടുറോഡിലിട്ട് കുത്തിക്കൊന്ന് യുവാവ്

പ്രചാരം കുറവുള്ള പ്രദേശങ്ങളിൽ ഹിന്ദുമതത്തെ സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായാണ് ക്ഷേത്ര നിർമ്മാണം നടത്തുന്നത്. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ശ്രീ വാണി ട്രസ്റ്റിന്റെ പേരിൽ ഓരോ ക്ഷേത്രത്തിന്റെയും നിർമാണത്തിനായി 10 ലക്ഷം രൂപ വീതം ചെലവഴിക്കും. സംസ്ഥാനത്താകെ 978 ക്ഷേത്രങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും ഓരോ 25 ക്ഷേത്രങ്ങളുടെയും നിർമാണച്ചുമതല ഒരു എൻജിനീയറെ ഏൽപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പത്ര പ്രസ്താവനയിൽ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button