KeralaLatest NewsNews

യുവജന കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ച തുകയുടെ മുക്കാല്‍ ഭാഗത്തോളം ചിന്ത ജെറോമിന് ശമ്പളമായി നല്‍കി

ആറു വര്‍ഷമായി കമ്മീഷന്‍ അധ്യക്ഷയായി തുടരുന്ന ചിന്ത ജെറോം ഇതുവരെ ശമ്പളമായി കൈപ്പറ്റിയത് 67.37 ലക്ഷം രൂപ : മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് ഇതുവരെ ശമ്പളമായി നല്‍കിയത് കമ്മീഷന് ചെലവഴിച്ചതിന്റെ പകുതിയോളം തുകയെന്ന് റിപ്പോര്‍ട്ട്. ആറു വര്‍ഷമായി കമ്മീഷന്‍ അധ്യക്ഷയായി തുടരുന്ന ചിന്ത ജെറോം ഇതുവരെ ശമ്പളമായി കൈപ്പറ്റിയത് 67.37 ലക്ഷം രൂപയാണ്. കമ്മീഷന് ചെലവഴിച്ചത് 1.14 കോടി രൂപയാണ്. എന്‍. ഷംസുദീന്‍, സജീവ് ജോസഫ്, പി. അബ്ദുള്‍ ഹമീദ്, ഷാഫി പറമ്പില്‍ എന്നിവര്‍ക്ക് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: പച്ചക്കറി മാത്രമാണോ കഴിക്കാറ്? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

‘1.14 കോടി രൂപയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം യുവജന കമ്മീഷനായി ചെലവഴിച്ചത്. ജീവനക്കാരുടെ ശമ്പളം, അംഗങ്ങളുടെ ഓണറേറിയം എന്നിവക്ക് ഒരുകോടി രൂപയും ഓഫീസ് ചെലവുകള്‍ക്കായി 14.27 ലക്ഷം രൂപയുമാണ് ചെലവാക്കിയത്’

‘യുവജന കമ്മീഷന്‍ അധ്യക്ഷയുടെ വാഹനത്തിനും ഓഫീസ് ആവശ്യത്തിനുവേണ്ടിയും കാറുകള്‍ വാടകക്കെടുത്തു. ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് കരാര്‍ വാഹനമാണ് കമീഷന്‍ അധ്യക്ഷ ഉപയോഗിക്കുന്നത്. ഇവയ്ക്ക് രണ്ടിനുംകൂടി 2021-22ല്‍ 22.66 ലക്ഷം രൂപയാണ് ചെലവായത്. സിറ്റിങ്ങ് ഫീസായി 52000 രൂപ, യാത്രാ അലവന്‍സിന് 1.26 ലക്ഷം രൂപ, ന്യൂസ് പേപ്പര്‍ അലവന്‍സ് 21,990 രൂപ എന്നിങ്ങനെയും നല്‍കി’ മന്ത്രി നിയമസഭയില്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button