Latest NewsKeralaNews

കേരള ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തൽ: ഹൈക്കോടതി രജിസ്ട്രാറുടെ ആവശ്യം തള്ളി സർക്കാർ

കൊച്ചി: കേരള ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തണമെന്ന ആവശ്യം തള്ളി സംസ്ഥാന സർക്കാർ. പെൻഷൻ പ്രായം 58 ആയി ഉയർത്തണമെന്ന് ഹൈക്കോടതി രജിസ്ട്രാറുടെ ആവശ്യം സർക്കാർ തളളി. ഹൈക്കോടതിയുടെയും ജീവനക്കാരുടെയും സർക്കാർ ജീവനക്കാരുടെയും പെൻഷൻ പ്രായം 56 ആണ്. സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്താത്തതിനാൽ ശുപാർശ അംഗീകരിക്കാനാകില്ലെന്നാണ് സർക്കാർ നൽകിയ മറുപടി. ആഭ്യന്തര വകുപ്പ് അഡീഷണൽ ചിഫ് സെക്രട്ടറിയാണ് മറുപടി നൽകിയത്.

Read Also: ആധാർ അധിഷ്ഠിത ഫിംഗർപ്രിന്റ് ഓതന്റികേഷൻ കൂടുതൽ സുരക്ഷിതമാക്കാനൊരുങ്ങി കേന്ദ്രം, കൂടുതൽ വിവരങ്ങൾ അറിയാം

ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. ചില ജീവനക്കാർ നൽകിയ ഹർജി ജസ്റ്റീസ് അനു ശിവരാമന്റെ ബെഞ്ചാണ് ആദ്യം പരിഗണിച്ചത്. ഇക്കാര്യത്തിൽ സർക്കാരിന്റെ അഭിപ്രായവും കോടതി തേടിയിരുന്നു. തുടർന്നാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

Read Also: ആധാർ അധിഷ്ഠിത ഫിംഗർപ്രിന്റ് ഓതന്റികേഷൻ കൂടുതൽ സുരക്ഷിതമാക്കാനൊരുങ്ങി കേന്ദ്രം, കൂടുതൽ വിവരങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button