KollamLatest NewsKeralaNattuvarthaNews

അ​മി​ത വേ​ഗ​തയിലെത്തിയ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ന് ദാരുണാന്ത്യം

പ​ന്മ​ന വെ​റ്റ​മു​ക്ക് ക​ടു​വി​നാ​ല്‍ വീ​ട്ടി​ല്‍ താ​ഹ​യാ​ണ് (65) മ​രി​ച്ച​ത്

ച​വ​റ: ദേ​ശീ​യ​പാ​ത​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. പ​ന്മ​ന വെ​റ്റ​മു​ക്ക് ക​ടു​വി​നാ​ല്‍ വീ​ട്ടി​ല്‍ താ​ഹ​യാ​ണ് (65) മ​രി​ച്ച​ത്.

Read Also : അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ലെ ത​ർ​ക്കം തീ​ർക്കാ​ൻ ചെ​ന്ന​തി​ന്‍റെ വി​രോ​ധം : ബൈ​ക്ക് അ​ടി​ച്ചു ത​ക​ർ​ത്ത​താ​യി പ​രാ​തി

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30 ഓ​ടെ പ​ന്മ​ന ഇ​ട​പ്പ​ള്ളി​ക്കോ​ട്ട ക്ഷേ​ത്ര ജം​ഗ്ഷ​നി​ലാണ് അ​പ​ക​ടം നടന്നത്. ക​ളി​യ്ക്കാ​വി​ള​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെഎ​സ്ആ​ര്‍​ടി​സി സൂ​പ്പ​ര്‍ ഫാ​സ്റ്റ് ബ​സ് അ​തേ ദി​ശ​യി​ലൂ​ടെ സൈ​ക്കി​ളി​ല്‍ വ​രിക​യാ​യി​രു​ന്ന താ​ഹ​യെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റോ​ഡി​ലേ​ക്ക് ത​ല​​യടി​ച്ചു വീ​ണ ഇ​ദേ​ഹ​ത്തെ ഉ​ട​ന്‍ ത​ന്നെ ച​വ​റ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.

ബ​സി​ന്‍റെ അ​മി​ത വേ​ഗ​തയാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു. മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാ​ര്യ : ഷീ​ജ. മ​ക്ക​ള്‍ :അ​നൂ​ജ, അ​നീ​സ്യ, അ​നൂ​ബ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button