CricketLatest NewsNewsIndiaInternationalSports

സ്ട്രറ്റേജിക് ഇടവേളയിൽ അഭിനന്ദൻ വർധമാനെ അപമാനിച്ച് പിഎസ്എൽ; പാകിസ്ഥാനെതിരെ പ്രതിഷേധം ശക്തം

വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ അപമാനിച്ച് പാകിസ്ഥാൻ സൂപ്പർ ലീഗ്. പിഎസ്എലിൻ്റെ സ്ട്രറ്റേജിക് ഇടവേളയിൽ അഭിനന്ദൻ്റെ ചിത്രം ബിഗ് സ്ക്രീനിൽ പ്രദർശിപ്പിച്ചാണ് പിഎസ്എൽ പ്രകോപനം നടത്തിയത്. ലാഹോർ ഖലന്ദേഴ്സും ഇസ്ലാമാബാദ് യുണൈറ്റഡും തമ്മിലുള്ള പാകിസ്ഥാൻ സൂപ്പർ ലീഗ് മത്സരത്തിനിടെയാണ് ഇന്ത്യൻ ഫൈറ്റർ ജെറ്റ് പൈലറ്റ് അഭിനന്ദന്റെ അരോചകമായ ചിത്രം പാകിസ്ഥാൻ പ്രദർശിപ്പിച്ചത്.

2019 ഫെബ്രുവരിയിൽ പാകിസ്താൻ്റെ എഫ്16 വിമാനം വെടിവച്ച് വീഴ്ത്തിയ അഭിനന്ദനെ പാക് സേന പിടികൂടിയിരുന്നു. പാക് സേനയുടെ പിടിയിലായിരിക്കെ അഭിനന്ദൻ ചായ കുടിക്കുന്ന വിഡിയോ അധികൃതർ തന്നെ പുറത്തുവിട്ടു. ഈ വീഡിയോയിൽ നിന്നുള്ള ദൃശ്യമാണ് പിഎസ്എൽ ബിഗ് സ്ക്രീനിൽ തെളിഞ്ഞത്. ട്വിറ്ററിൽ പിഎസ്എലിനും പിസിബിക്കുമെതിരെ വ്യാപക വിമർശനങ്ങളാണ് നടക്കുന്നത്.

പാകിസ്ഥാൻ സേനയുടെ പിടിയിലായിരിക്കെ അഭിനന്ദൻ സംസാരിക്കുന്നതിൻ്റെ ഒരു വീഡിയോ അന്ന് പുറത്തുവന്നിരുന്നു. പാക് സേനാംഗങ്ങൾ തന്നോട് മാന്യമായാണ് പെരുമാറുന്നതെന്നും ആൾക്കൂട്ടത്തിൽ നിന്ന് തന്നെ അവർ രക്ഷിച്ചു എന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞിരുന്നു. ശേഷം അദ്ദേഹത്തെ പാകിസ്ഥാൻ വിട്ടയയ്ക്കുകയായിരുന്നു. ഇത് ആദ്യമായല്ല പിഎസ്എൽ ഈ അരോചകമായ നർമ്മവുമായി രംഗത്തെത്തുന്നത്. ഈ മാസമാദ്യം, ലാഹോർ ഖലന്ദർ, മുഹമ്മദ് ഹുസൈ ഒരു കപ്പ് ചായ ആസ്വദിക്കുന്നതിന്റെ ഫോട്ടോ ട്വീറ്റ് പി.എസ്.എൽ പോസ്റ്റ് ചെയ്തിരുന്നു. ഇതും വൻ കോലാഹലങ്ങൾക്ക് കാരണമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button