Latest NewsNewsIndia

രാഹുല്‍ ഗാന്ധിക്ക് പുതിയ മുഖം, സ്വന്തമായി വീടില്ലെന്ന് പറഞ്ഞ രാഹുല്‍ വിലകൂടിയ സ്യൂട്ടണിഞ്ഞ് ഇംഗ്ലണ്ടില്‍

എല്ലാവരേയും ഞെട്ടിച്ച് രാഹുല്‍ ഗാന്ധിയുടെ രൂപ മാറ്റം, സ്വന്തമായി വീടില്ലെന്ന് പറഞ്ഞ രാഹുല്‍ വിലകൂടിയ സ്യൂട്ടണിഞ്ഞ് ഇംഗ്ലണ്ടില്‍

ന്യൂഡല്‍ഹി: തന്നെ പരിഹസിച്ചവരെ ഞെട്ടിച്ച് രാഹുല്‍ ഗാന്ധിയുടെ രൂപ മാറ്റം, സ്വന്തമായി വീടില്ലെന്ന് പറഞ്ഞ രാഹുല്‍ വിലകൂടിയ സ്യൂട്ടണിഞ്ഞ് ഇംഗ്ലണ്ടില്‍.
യുകെയിലെ പരിപാടിയില്‍ പങ്കെടുക്കാനാണ് തന്റെ മുടിയും ഭാരത് ജോഡോ യാത്രയിലുടനീളം കാത്തുസൂക്ഷിച്ച താടിയും വെട്ടിയൊതുക്കി കോട്ടും സ്യൂട്ടും ടൈയും ധരിച്ച് പുതിയ രൂപത്തില്‍ രാഹുല്‍ എത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിലെത്തിയ രാഹുല്‍ ഗാന്ധിയുടെ ചിത്രം ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. ഇക്കഴിഞ്ഞ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ വീടില്ലെന്ന് വിലപിച്ച രാഹുലിന്റെ വാക്കുകള്‍ ചര്‍ച്ചയായിരുന്നു.

Read Also: മുകേഷ് അംബാനിയ്ക്കും കുടുംബത്തിനും ഇസെഡ് പ്ലസ് സുരക്ഷ നല്‍കണം, കേന്ദ്രത്തിന് സുപ്രീം കോടതി നിര്‍ദ്ദേശം

ഭാരത് ജോഡോ യാത്രയില്‍ നീണ്ട മുടിയും താടിയുമുള്ള രാഹുല്‍ വെള്ള ടീഷര്‍ട്ട് മാത്രമാണ് ധരിച്ചിരുന്നത്. അതിനുശേഷവും യാതൊരു രൂപമാറ്റവും വരുത്തിയിരുന്നില്ല. എന്നാല്‍ ഇംഗ്ലണ്ടിലെ പരിപാടിയിലേക്ക് കോട്ടും സ്യൂട്ടും ടൈയും, വെട്ടിയൊതുക്കിയ താടിയും മുടിയുമായി പ്രത്യക്ഷപ്പെടുകയായിരുന്നു രാഹുല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button