Life Style

സ്‌ട്രോക്കിനെ തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ…

 

തലച്ചോറിലേയ്ക്ക് പോകുന്ന രക്തധമനികളുടെ തകരാറ് മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്‌ട്രോക്ക് സ്‌ട്രോക്ക് അഥവാ മസ്തിഷ്‌കാഘാതം. തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന ഞരമ്പുകളില്‍ രക്തം കട്ടപിടിക്കുന്നത് കാരണമാണ് 85% പേരിലും സ്‌ട്രോക്ക് ഉണ്ടാകുന്നത്.

പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം എന്നിവ സ്‌ട്രോക്ക് വരാനുള്ള സാധ്യതയെ കൂട്ടും എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതുപോലെ തന്നെ അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോളിന്റെ അളവ് ഉള്ളവരിലും സ്‌ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെക്കാള്‍ കൂടുതലാണ്. ഹാര്‍ട്ട് അറ്റാക്ക് വന്നവരില്‍, ഹൃദയ വാല്‍വ് സംബന്ധമായ തകരാറുകള്‍ ഉള്ളവരില്‍, ഹൃദയമിടിപ്പ് ക്രമം അല്ലാത്തവര്‍, ഇവരിലൊക്കെ സ്ട്രോക്കിനുള്ള സാധ്യത വളരെ കൂടുതലാണ്. സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും തിരിച്ചറിയാന്‍ വൈകുന്നതാണ് ചികിത്സ വൈകാന്‍ കാരണമാകുന്നത്.

 

അറിയാം സ്‌ട്രോക്കിന്റെ തിരിച്ചറിയാതെ പോകുന്ന ലക്ഷണങ്ങള്‍…

മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാകാതിരിക്കുക.
മുഖം ഒരു ഭാഗത്തേക്ക് കോടിപ്പോവുക, കൈകാലുകളില്‍ പെട്ടെന്നുണ്ടാകുന്ന തളര്‍ച്ച, ശരീരത്തിന്റെ ഒരു വശത്ത് മാത്രമായി പെട്ടെന്നുണ്ടാകുന്ന ബലക്ഷയം തുടങ്ങിയവ.
അപ്രതീക്ഷിതമായി സംസാരശേഷി നഷ്ടമാകുക
നടക്കുമ്പോള്‍ ബാലന്‍സ് തെറ്റുക, പെട്ടെന്ന് മറവി ഉണ്ടാകുക തുടങ്ങിയവ
പെട്ടെന്നുള്ള തലവേദന കാഴ്ചയോ കേള്‍വിയോ നഷ്ടമാകുക, തുടങ്ങിയ ലക്ഷണങ്ങള്‍ ചിലപ്പോള്‍ സ്‌ടോക്കിന്റെയാകാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button