KannurLatest NewsKeralaNattuvarthaNews

കണ്ണൂർ ജില്ലാ ജയിലിലേക്ക് കഞ്ചാവ്ബീഡി എറിഞ്ഞു:യുവാക്കൾ അറസ്റ്റിൽ,പിടിയിലായത് ലഹരിയെത്തിക്കുന്ന റാക്കറ്റിലെ മുഖ്യകണ്ണികൾ

തളിപ്പറമ്പ് നാട്ടുവയൽ സ്വദേശി എം. മുഹമ്മദ് ഫാസി, തൃച്ചംബരം സ്വദേശി എം വി അനീഷ് കുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

കണ്ണൂർ: സെൻട്രൽ ജയിലിൽ ഉൾപ്പെടെ ലഹരി വസ്തുക്കൾ എത്തിക്കുന്ന റാക്കറ്റിലെ മുഖ്യകണ്ണികൾ അറസ്റ്റിൽ. തളിപ്പറമ്പ് നാട്ടുവയൽ സ്വദേശി എം. മുഹമ്മദ് ഫാസി, തൃച്ചംബരം സ്വദേശി എം വി അനീഷ് കുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ടൗൺ എസ് ഐ സി എച്ച് നസീബും സ്ക്വാഡും ചേർന്നാണ് അറസ്റ്റ് ചെയ്തത്.

Read Also : ഭർത്താവിന് അവിഹിത ബന്ധം, ചോദ്യം ചെയ്ത ഭാര്യയ്ക്ക് ക്രൂര മർദ്ദനം: സി.പി.എം നേതാവ് കുരുക്കിൽ

കണ്ണൂർ ജില്ലാ ജയിലിലേക്ക് ബീഡി എറിഞ്ഞ് കൊടുക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. ജയിൽ വളപ്പിൽ നിന്ന് 120 പാക്കറ്റ് ബീഡി പിടികൂടി. പൊലീസ് നടത്തിയ നിരീക്ഷണത്തിലാണ് ഇവർ പിടിയിലായത്. എട്ട് പാക്കറ്റുകളിലായി 120 കഞ്ചാവ് ബീഡിയാണ് എറിഞ്ഞുകൊടുത്തത്.

ഇവരെ ചോദ്യം ചെയ്തു. പക്ഷേ ഇവർ ഒന്നും വെളിപ്പെടുത്തിയില്ല. ആർക്കുവേണ്ടിയാണ്, ആരാണ് പണം നൽകിയത് തുടങ്ങിയ വിവരങ്ങൾ പൊലീസ് ചോദിച്ചെങ്കിലും ഇവർ മറുപടി നൽകിയിട്ടില്ല. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അതേസമയം, ജില്ലാ ജയിലിലും സെൻട്രൽ ജയിലിലും വ്യാപകമായ ലഹരി ഉപയോ​ഗമുണ്ടെന്നും പൊലീസിന് തടയാനാകില്ലെന്നും വിമർശനമുയരുന്നുണ്ട്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button