Latest NewsNewsBusiness

രാജ്യത്ത് സവാള കയറ്റുമതിക്ക് നിയന്ത്രണമോ നിരോധനമോ ഇല്ല, വിശദീകരണവുമായി കേന്ദ്ര വാണിജ്യമന്ത്രാലയം

ഓരോ മാസവും 4 കോടി ഡോളറിന്റെ സവാള കയറ്റുമതി ചെയ്യുന്നുണ്ട്.

രാജ്യത്ത് സവാള കയറ്റുമതിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം. ഇന്ത്യയിൽ നിന്ന് സവാള കയറ്റുമതി ചെയ്യാൻ നിയന്ത്രണമോ, നിരോധനമോ ഏർപ്പെടുത്തിയിട്ടില്ലെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ഇത് സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ ട്വീറ്റ് ചെയ്തിട്ടുണ്ട്. നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 523.8 മില്യൺ ഡോളറിന്റെ കയറ്റുമതിയാണ് നടന്നിട്ടുള്ളത്. ഓരോ മാസവും 4 കോടി ഡോളറിന്റെ സവാളയും കയറ്റുമതി ചെയ്യുന്നുണ്ട്.

മഹാരാഷ്ട്രയിൽ നിന്നുള്ള എം. പി സുപ്രിയ സുലേയ രാജ്യത്ത് സവാള കയറ്റുമതിക്ക് നിയന്ത്രണങ്ങൾ ഉണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം വിശദീകരണം നൽകിയത്. ‘രാജ്യത്ത് സവാള കയറ്റുമതിക്ക് തടസ്സങ്ങൾ ഇല്ല. തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ ദുഃഖകരമാണ്’, പിയൂഷ് ഗോയൽ പറഞ്ഞു.

Also Read: പൊന്നിയരിയും തേങ്ങയുമുപയോഗിച്ച് എളുപ്പത്തിൽ ഒരു നീർദോശ

shortlink

Related Articles

Post Your Comments

Related Articles


Back to top button