Latest NewsKeralaNews

‘പഴയ വിജയനാന്നെങ്കില്‍ കാണാമായിരുന്നു’ എന്ന പഞ്ച് ഡയലോഗാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിലെ തരംഗം

പഴയ വിജയന്‍ മുതലാളിത്ത രാജ്യമായ അമേരിക്കയെ പല്ലും നഖവും കൊണ്ട് എതിര്‍ത്തു, പുതിയ വിജയന്റെ ചികിത്സ മുഴുവനും അമേരിക്കയില്‍: ഹിറ്റായി പഴയ വിജയനും പുതിയ വിജയനും

തിരുവനന്തപുരം: മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങളോട് വൈകാരികമായി പ്രതികരിച്ച മുഖ്യമന്ത്രിയുടെ പഞ്ച് ഡയലോഗാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങ് തകര്‍ക്കുന്നത്.

Read Also: കൊടുംകാട്ടിൽ ഗേൾഫ്രണ്ട് അലീനയ്ക്കായി ആഡംബര മാളിക പണികഴിപ്പിച്ച് പുടിൻ

പഴയ വിജയനാന്നെങ്കില്‍ കാണാമായിരുന്നു എന്ന ഡയലോഗാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിലെ തരംഗം. ട്രോളുകള്‍ക്കൊപ്പം ലഘു വിവരണങ്ങളും ഇപ്പോള്‍ തരംഗമായി മാറിയിട്ടുണ്ട്. ഭക്ഷണം കഴിക്കാന്‍ കൊച്ചു കുഞ്ഞുങ്ങളോട് പറയുമ്പോള്‍, ഭക്ഷണം കഴിച്ചില്ലെങ്കില്‍ പഴയ വിജയന് പിടിച്ചുകൊടുക്കുമെന്ന് പറയുന്ന ട്രോള്‍ ഹിറ്റാണ്. ഇതിനിടയില്‍ പഴയ വിജയനെയും പുതിയ വിജയനെയും താരതമ്യം ചെയ്യുന്ന ലഘു വിവരണവും ഇറങ്ങി. അത് ഇങ്ങനെയാണ്:

കംപ്യൂട്ടറിനും ട്രാക്ടറിനും എതിരെ സമരം നയിച്ചത്

പഴയ വിജയന്‍..!

ഐ പാഡില്‍ ഡിജിറ്റല്‍ ഒപ്പ് ഇടുന്നത്..?

പുതിയ വിജയന്‍..!

സ്വകാര്യ പ്രൊഫഷണല്‍ കോളജുകള്‍ക്കെതിരെ സമരം നയിച്ചത്

പഴയ വിജയന്‍..!

സ്വകാര്യ പ്രൊഫഷണല്‍ കോളജുകള്‍ക്ക് വേണ്ടി പ്രമേയം പാസാക്കിയത്…?

പുതിയ വിജയന്‍..!

സ്വകാര്യ സര്‍വകലാശാലകള്‍ക്കെതിരെ സമരം നയിച്ചത്

പഴയ വിജയന്‍… !

സ്വകാര്യ സര്‍വകലാശാല ആരംഭിക്കാന്‍ പോകുന്നത്..?

പുതിയ വിജയന്‍..!

സര്‍വകലാശാലകള്‍ക്ക് സ്വയംഭരണ പദവി അനുവദിക്കരുത് എന്നു പറഞ്ഞത്..?

പഴയ വിജയന്‍..!

സ്വയം ഭരണ പദവിക്ക് എന്‍ഒസി കൊടുക്കുന്നത്….?

പുതിയ വിജയന്‍..!

ഗെയില്‍, വിഴിഞ്ഞം പദ്ധതികളെ എതിര്‍ത്തത്..?

പഴയ വിജയന്‍..!

ഗെയില്‍, വിഴിഞ്ഞം പദ്ധതികള്‍ നടപ്പാക്കുന്നത്?

പുതിയ വിജയന്‍…!

ആഗോളവല്‍ക്കരണത്തിനും ഉദാരവല്‍ക്കരണത്തിനും എതിരെ സമരം ചെയ്തത്?

പഴയ വിജയന്‍…!

നിക്ഷേപത്തിന് വേണ്ടി വിദേശങ്ങളില്‍ പോകുന്നത്?

പുതിയ വിജയന്‍..!

മുതലാളിത്ത രാജ്യമായ അമേരിക്കയെ പല്ലും നഖവും കൊണ്ട് എതിര്‍ത്തിരുന്നത്..?

പഴയ വിജയന്‍..!

അമേരിക്കയില്‍ ചികിത്സയ്ക്ക് പോയത്..?

പുതിയ വിജയന്‍..!

ചുരുക്കം പറഞ്ഞാല്‍…

പഴയ വിജയന്‍ ഒരു ഭയങ്കരന്‍ തന്നെ…! ഹ ഹ ഹ.

shortlink

Related Articles

Post Your Comments

Related Articles


Back to top button