Latest NewsKeralaNews

ത്രിപുര സഖ്യം ത്രിപുരയിൽതന്നെ മണ്ണടിഞ്ഞു: പരിഹാസവുമായി പി കെ കൃഷ്ണദാസ്

തിരുവനന്തപുരം: ബിജെപി വിരുദ്ധ രാഷ്ട്രീയം ഉയർത്തി മാർക്സിസ്റ്റ് പാർട്ടിയും കോൺഗ്രസ്സും ചേർന്ന് രൂപീകരിച്ച സഖ്യം ത്രിപുരയിൽ തന്നെ മണ്ണടിഞ്ഞുവെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. ക്രൈസ്തവ, ഗോത്രവിഭാഗങ്ങൾക്ക് നിർണായക സ്വാധീനമുള്ള വടക്ക് കിഴക്ക് സംസ്ഥാനങ്ങളിൽ നേടിയിട്ടുള്ള തിളക്കമാർന്ന വിജയം കേരളത്തിന്റെ രാഷ്ട്രീയ രംഗത്തും ഗുണകരമായ മാറ്റം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപിയുടെ വിജയത്തെകുറിച്ച് പ്രതികരിക്കുകയായിരുന്നു കൃഷ്ണദാസ്.

Read Also: ആസ്തികളിൽ വൻ മുന്നേറ്റം, ശതകോടീശ്വര പട്ടം തിരിച്ചുപിടിക്കാനൊരുങ്ങി ഗൗതം അദാനി

കോൺഗ്രസ് പ്ലീനറി സമ്മേളനത്തിലെ പ്രാധാന ആഹ്വാനം ബിജെപിയെ തോൽപിക്കാൻ ത്രിപുര മോഡൽ സംഖ്യം വ്യാപകമാക്കുമെന്നാണ്. പ്ലീനറി സമ്മേളനത്തിന്റെ മുഖ്യ ആഹ്വാനത്തിന് ജനങ്ങൾ യാതൊരുവിലയും നൽകിയല്ലെന്നു മാത്രമല്ല സമ്മേളനം തന്നെ അപ്രസക്തമായിരിക്കുന്നുവെന്ന് വ്യക്തമായി. സിപിഎം-കോൺഗ്രസ്സ് അവിശുദ്ധ സഖ്യത്തിന് അൽപായുസ് മാത്രമാണെന്ന് ബിജെപിയുടെ വിജയത്തിലൂടെ തെളിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി ശക്തമായ തേരോട്ടം നടത്തിയെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. മാത്രമല്ല ബിജെപി വിരുദ്ധ രാഷ്ട്രീയത്തെ ത്രിപുര, മേഘാലയ, നാഗാലാന്റിലെ ജനങ്ങൾ തള്ളിക്കളഞ്ഞു. ഇന്ത്യയിലെ ജനങ്ങൾ ബി ജെ പി വിരുദ്ധ രാഷ്ട്രീയത്തെ എങ്ങനെ കാണുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് വിജയം. തോറ്റാലും ജയിച്ചാലും ത്രിപുര സഖ്യം ശരിയാണ് എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവന. ത്രിപുര സഖ്യം പരിപാവനമാണെമെങ്കിൽ കേരളത്തിലും ത്രിപുരമോഡൽ സഖ്യത്തിന് എം വി ഗോവിന്ദൻ തന്നെ മുൻകൈ എടുക്കണം. ധനമന്ത്രി കെ എൻ ബാലഗോപാൽ പോയ മണ്ഡലത്തിലെല്ലാം തോറ്റ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും പ്രചാരണത്തിന് പോകണമെന്നും അദ്ദേഹം പരിഹസിച്ചു.

Read Also: സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെ എൽ.കെ.ജി വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം: ഓട്ടോ ഡ്രൈവർക്ക് 5 വർഷം തടവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button