Latest NewsNewsInternationalCrime

തളംകെട്ടിനിന്ന രക്തത്തിന് നടുവിൽ മൃതദേഹം, കൊലപാതകത്തില്‍ ട്വിസ്റ്റ്!! കൊലയാളി ‘പൂവന്‍ കോഴി’

അപകടമരണം എന്നതായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം

ഡുബ്ലിന്‍: ഒരു വര്‍ഷം മുന്‍പ് നടന്ന കൊലപാതകത്തിലെ കൊലയാളിയെ കണ്ടെത്തി. അയര്‍ലന്‍ഡിലെ ബാലിനസ്ലോയെന്ന പ്രദേശത്ത് കഴിഞ്ഞ വർഷം ജാസ്പര്‍ ക്രോസിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് കൊലപാതകിയെ തിരിച്ചറിഞ്ഞത്.

കോഴിയുടെ ആക്രമണത്തിലാണ് 67 കാരന്‍ കൊല്ലപ്പെട്ടതെന്ന് കോടതിയില്‍ സമര്‍പ്പിച്ച ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ടില്‍ ഐറിഷ് പൊലീസ് അധികൃതര്‍ വ്യക്തമാക്കി. തളംകെട്ടിനിന്ന രക്തത്തിന് നടുവിലായിരുന്നു ജാസ്പറിന്റെ മൃതദേഹം കിടന്നിരുന്നത്. കാലില്‍ വലിയൊരു മുറിവുണ്ടായിരുന്നു. കണ്ടെത്തിയവര്‍ വിവരമറിയിച്ചതനുസരിച്ച്‌ മെഡിക്കല്‍ സംഘം സ്ഥലത്തെത്തി.

read also: ആറ്റുകാൽ പൊങ്കാല; സ്പെഷ്യൽ സർവ്വീസുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ

അപകടമരണം എന്നതായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ക്രോസിന്റെ മകളായ വെര്‍ജീനിയയ്ക്ക് ഇക്കാര്യത്തില്‍ സംശയമുണ്ടായിരുന്നു. ക്രോസിന്റെ ശരീരം കിടന്നിടത്തുനിന്ന് തൊട്ടടുത്ത കോഴിക്കൂട് വരെ രക്തം വീണ പാടുകള്‍ കിടന്നിരുന്നത് മരണത്തിൽ ദുരൂഹത വർദ്ധിപ്പിച്ചിരുന്നു. ക്രോസ് വളര്‍ത്തിയിരുന്ന ബ്രഹ്മ ചിക്കന്‍ എന്ന വിഭാഗത്തില്‍പെടുന്ന പൂവന്‍കോഴിയാണ് സംഭവത്തിലെ പ്രതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button