Latest NewsNewsIndiaTechnology

ടെലികോം രംഗത്ത് അതിവേഗം മുന്നേറി ഇന്ത്യ, രാജ്യത്തെ ഡിജിറ്റൽ നെറ്റ്‌വർക്ക് സംവിധാനത്തെ പ്രശംസിച്ച് ബിൽഗേറ്റ്സ്

2022 ഒക്ടോബറിലാണ് രാജ്യത്ത് ആദ്യമായി 5ജി സേവനം ഔദ്യോഗികമായി ആരംഭിച്ചത്

ലോകരാജ്യങ്ങൾക്കിടയിൽ ഡിജിറ്റൽ നെറ്റ്‌വർക്കിംഗ് രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യയെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബിൽഗേറ്റ്സ്. ആഗോള തലത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ 5ജി ലഭ്യമാക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുമെന്നും ബിൽഗേറ്റ്സ് ഇന്ത്യയെ വിശേഷിപ്പിച്ചു. ഇന്ത്യയുടെ ജി20 പ്രസിഡൻസിക്ക് കീഴിൽ ന്യൂഡൽഹിയിൽ നടന്ന ഒരു സെഷനിൽ സംസാരിക്കവെയാണ് ഇന്ത്യയുടെ ഡിജിറ്റൽ നെറ്റ്‌വർക്കിനെ ബിൽഗേറ്റ്സ് അഭിനന്ദിച്ചത്.

2022 ഒക്ടോബറിലാണ് രാജ്യത്ത് ആദ്യമായി 5ജി സേവനം ഔദ്യോഗികമായി ആരംഭിച്ചത്. മാസങ്ങൾക്കകം രാജ്യത്തെ പ്രധാന നഗരങ്ങളിൽ 5ജി സേവനം എത്തിക്കാൻ ടെലികോം കമ്പനികൾക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ, നിരവധി ഉപഭോക്താക്കൾ ഇതിനോടകം തന്നെ 5ജി സേവനങ്ങളിലേക്ക് മാറുകയും ചെയ്തിട്ടുണ്ട്. ‘ഇന്ത്യക്ക് മികച്ച ഡിജിറ്റൽ നെറ്റ്‌വർക്ക് സംവിധാനമാണ് ഉള്ളത്. ഇന്ത്യയിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. 5ജി സേവനങ്ങൾക്ക് പുറമേ, രാജ്യത്തെ 4ജി കണക്ടിവിറ്റിയും മികച്ചതാണ്. ഈ ഘടകങ്ങളെല്ലാം കുറഞ്ഞ നിരക്കിൽ 5ജി സേവനം ലഭ്യമാക്കാൻ ഇന്ത്യയെ പ്രാപ്തമാക്കും’, ബിൽഗേറ്റ്സ് പറഞ്ഞു.

Also Read: ഇന്ത്യയിൽ തോറ്റതിന് ഇംഗ്ലണ്ടിൽ പോയി കരഞ്ഞ് രാഹുൽ ഗാന്ധി: ഇന്ത്യയിൽ ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്ന് പ്രസംഗം

shortlink

Related Articles

Post Your Comments

Related Articles


Back to top button