KeralaLatest NewsIndia

‘ഹത്രാസ് പ്രതികൾക്ക് ഒപ്പം നിൽക്കുന്ന കോടതി വിധി പ്രതിക്ഷേധാർഹം’- ബിന്ദു അമ്മിണി

ലഖ്‌നൗ: രാജ്യത്ത് പ്രതിപക്ഷ കക്ഷികൾ കത്തിച്ച ഹത്രാസ് കൊലക്കേസില്‍ പ്രതികളായ മൂന്ന് പേരെ കോടതി വെറുതെ വിട്ടു. പ്രതികളായ ലവ്കുശ് സിംഗ്, രാമു സിംഗ്, രവി സിംഗ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. മുഖ്യപ്രതിയായ സന്ദീപ് ഠാക്കൂര്‍ മാത്രമാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. അതിലും ബലാത്സംഗം ഇല്ല. ഉത്തര്‍പ്രദേശിലെ എസ് സി/ എസ് ടി കോടതിയാണ് വ്യാഴാഴ്ച കേസില്‍ വിധി പറഞ്ഞത്.

സംഭവത്തില്‍ രണ്ടര വര്‍ഷത്തിന് ശേഷമാണ് എസ് സി/ എസ് ടി കോടതി വിധി പറഞ്ഞത്. നാല് പ്രതികള്‍ക്കെതിരെയും കൂട്ട ബലാത്സംഗ കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല. മനപൂര്‍വമല്ലാത്ത നരഹത്യ, എസ് സി/ എസ് ടി ആക്ട് എന്നിവ പ്രകാരമാണ് മുഖ്യപ്രതി സന്ദീപ് ഠാക്കൂര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. അതേസമയം കോടതി വിധിക്കെതിരെ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി രംഗത്തെത്തി. പ്രതികൾക്ക് ഒപ്പം നിൽക്കുന്ന കോടതി വിധി പ്രതിക്ഷേധാർഹമാണെന്ന് ബിന്ദു ഫേസ്‌ബുക്കിൽ കുറിച്ചു.

അവരുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഹാത്രസ് പ്രതികൾക്ക് ഒപ്പം നിൽക്കുന്ന കോടതി വിധി പ്രതിക്ഷേധാർഹം. മനീഷാ വാത്മീകി എന്ന ദളിത് പെൺകുട്ടിയുടെ നാവ് കടിച്ചു മുറിക്കുകയും ക്രൂരമായ ലൈംഗീക അതിക്രമത്തിന് ഇരയാക്കുകയും ചെയ്തവരെ കോടതി വെറുതെ വിട്ടിരിക്കുന്നു.
ഇപ്പോഴും വീട്ടു തടങ്കലിൽ സുരക്ഷയുടെ പേരിൽ കഴിയുന്ന കുടുംബങ്ങങ്ങളുടെ വേദനയിൽ പങ്ക് ചേരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button