Latest NewsNewsInternationalKuwaitGulf

ബിപിപി പ്രവാസി മഹോത്സവ് 2023 സംഘടിപ്പിച്ചു: വാവാ സുരേഷിന് പ്രവാസി സമ്മാൻ പുരസ്‌കാരം നൽകി

കുവൈത്ത് സിറ്റി: ഭാരതീയ പ്രവാസി പരിഷദ് കുവൈത്തിന്റെ ആഭിമുഖ്യത്തിൽ പ്രവാസി മഹോത്സവ്-2023 മെഗാ പ്രോഗ്രാം സംഘടിപ്പിച്ചു. ആസ്പയർ ഇന്റർനാഷണൽ സ്‌കൂൾ, അബ്ബാസിയിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

Read Also: 4 ഭാര്യമാർ ഉപേക്ഷിച്ചു പോയത് കടുത്ത ലൈംഗിക വൈകൃതം മൂലം: സഹികെട്ട് അഞ്ചാം ഭാര്യ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുകൊന്നു

ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി കമൽ സിംഗ് റാത്തോർ മുഖ്യാഥിതി ആയിരുന്ന പരിപാടിയിൽ, ഉത്തർപ്രദേശിന്റെ ബിജെപി ഔദ്യാഗിക വക്താവ് രാകേഷ് തൃപാഠി വിശിഷ്ടാതിഥി ആയിരുന്നു. എൻഐജി കമ്പനിയുടെ ഡെപ്യൂട്ടി സിഇഒ റിയാദ് എസ് അലി അൽ-ഇദ്രിസി, സിറിയ കോൺസുലാർ അബീർ തമിം അബ്ദുല്ലാഹ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പ്രശസ്ത യുവ സംഗീത സംവിധായകനും ഗായകനുമായ രഞ്ജിൻ രാജിന് ജിതു മോഹൻ ദാസ് സംഗീത സമ്മാൻ അവാർഡ് നൽകി ആദരിച്ചു. ബിപിപിയുടെ ഈ വർഷത്തെ പ്രവാസി സമ്മാൻ പുരസ്‌കാരം വാവ സുരേഷിന് നൽകി ആദരിച്ചു. കൊച്ചിയിൽ വച്ചു നടന്ന ചടങ്ങിൽ ബിപിപി മുൻ അധ്യക്ഷൻ അഡ്വ സുമോദ്, മുൻ ജനറൽ സെക്രട്ടറി അജി ആലപ്പുറം, മുൻ സ്ത്രീശക്തി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് വിദ്യ സുമോദ് എന്നിവർ ചേർന്നാണ് പുരസ്‌കാരം അദ്ദേഹത്തിന് സമ്മാനിച്ചത്.

പിന്നണി ഗായകരായ അരവിന്ദ് വേണുഗോപാലിന്റ് നേതൃത്വത്തിലുള്ള ‘പഞ്ചാരി’ മ്യൂസിക്കൽ ബാൻഡിന്റെ സംഗീത നിശ ശ്രദ്ധേയമായിരുന്നു. കുവൈത്തിലെ കലാകാരന്മാർ നയിച്ച പരിപാടികളും മികവ് പുലർത്തി. രാവിലെ നടന്ന കാർണിവലിൽ വിവിധ നൃത്ത വിദ്യാലയങ്ങളും കുവൈത്തിലെ കലാകാരന്മാരും അവതരിപ്പിച്ച വിവിധ കലാപരിപാടികളും ആകർഷണീയമായിരുന്നു.

ബിപിപി പ്രസിഡന്റ് ശ്രീ ബിനോയ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ജനറൽ സെക്രട്ടറി ശ്രീ സുധിർ മേനോൻ സ്വാഗതം ആശംസിച്ചു. പ്രോഗ്രാം കൺവീനർ ഷൈനു ഗോവിന്ദൻകുട്ടി നന്ദി പ്രകാശിപ്പിച്ചു. സ്ത്രീശക്തി കൺവീനർ ശ്രീമതി രശ്മി നവീൻ ഗോപാൽ ചടങ്ങിൽ പങ്കെടുത്തിരുന്നു.

Read Also: ആകാശ് തില്ലങ്കേരിക്ക് ജയിലിലും പരമാനന്ദം, കാമുകിയുമായി ആറ് മണിക്കൂര്‍ സംസാരിച്ചു: കോണ്‍ഗ്രസ് നേതാവ് ടി സിദ്ധിഖ്

shortlink

Related Articles

Post Your Comments

Related Articles


Back to top button