KeralaLatest NewsNews

കേരളം ബിജെപിക്ക് വഴങ്ങുക തന്നെ ചെയ്യും; കെ സുരേന്ദ്രൻ 

തൃശ്ശൂര്‍: കേരളം ബിജെപിക്ക് വഴങ്ങുക തന്നെ ചെയ്യും. അതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളിലെ തെരെഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തൃശ്ശൂർ ജില്ലയിലെ ബിജെപി ഓഫീസ് ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നല്ലെങ്കിൽ നാളെ ബിജെപി സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുമെന്നും അത് ജനങ്ങൾ യാഥാർഥ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാഗാലാൻഡിൽ ബിജെപിക്ക് വിജയിക്കാൻ സാധിച്ചെങ്കിൽ കേരളത്തിൽ അത് വിദൂരമല്ല. ജനങ്ങളുടെ ആശിർവാദം ബിജെപിക്ക് ഉണ്ട്. രണ്ടാം തവണ ത്രിപുരയിൽ സാധിച്ചിട്ടുണ്ടെങ്കിൽ അത് കേരളത്തിലും സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നരേന്ദ്ര മോദിയുടെ ആശിർവാദമുണ്ടെങ്കിൽ സംസ്ഥാനത്ത് ബിജെപിക്ക് ബുദ്ധിമുട്ടേണ്ടി വരില്ല. മോദി എന്ന ജനനായകൻ കേരളത്തിന്റെയും മനസ് കീഴടക്കും എന്നതിൽ സംശയമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button