Latest NewsUAENewsInternationalGulf

3D പ്രിന്റഡ് ഉപരിതലമുള്ള ലോകത്തിലെ ആദ്യത്തെ കപ്പൽ അബുദാബിയിൽ

അബുദാബി: 3D പ്രിന്റഡ് ഉപരിതലമുള്ള ലോകത്തിലെ ആദ്യത്തെ കപ്പൽ അബുദാബിയിൽ. അബുദാബിയിലെ അൽ സീർ മറൈൻ തദ്ദേശീയമായി നിർമ്മിച്ച കപ്പലാണിത്. വ്യാവസായിക മേഖലയായ മുസ്സഫയിലെ സ്ഥാപനത്തിലാണ് കപ്പൽ രൂപകൽപ്പന ചെയ്തത്. ഏകദേശം 4 മീറ്റർ നീളവും 1.5 മീറ്റർ വീതിയുമാണ് കപ്പലിന്റെ വിസ്തീർണ്ണം.

Read Also: ധാർമ്മികതയുണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണം: കെ സുരേന്ദ്രൻ

സ്‌കേലബിൾ മോഡുലാർ മൾട്ടി-ഫങ്ഷണലായ കപ്പൽ സുരക്ഷയ്ക്കും നിരീക്ഷണത്തിനുമായി വിന്യസിക്കാം. ഓഫ്ഷോർ ഇൻസ്റ്റാളേഷനുകൾ, തീരത്തെ കപ്പലുകൾ, ഡസലൈനേഷൻ പ്ലാന്റുകൾ, സ്വകാര്യ ദ്വീപുകൾ, സൂപ്പർ യാച്ചുകൾ തുടങ്ങിയവയുടെ സംരക്ഷണത്തിനായാണ് കപ്പൽ നിർമ്മിച്ചത്. ഹൈഡ്ര എന്നാണ് കപ്പലിന്റെ പേര്. ക്യാമറ, റഡാർ, സോണാർ സംവിധാനങ്ങൾ എന്നിവയെല്ലാം കപ്പലിലുണ്ട്.

Read Also: പ്രധാനമന്ത്രിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹം: വർഗീയ ശക്തികൾക്ക് കേരളത്തിന്റെ മണ്ണിൽ സ്ഥാനമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button