Latest NewsNewsBusiness

ആന്ധ്രയിൽ ബിസിനസ് വിപുലീകരണത്തിനൊരുങ്ങി അദാനി ഗ്രൂപ്പ്, ലക്ഷ്യം ഇതാണ്

ആന്ധ്രപ്രദേശ് ആഗോള നിക്ഷേപക സമ്മേളനത്തിലാണ് അദാനി ഗ്രൂപ്പ് പുതിയ പ്രഖ്യാപനം നടത്തിയത്

രാജ്യത്ത് ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് അദാനി ഗ്രൂപ്പ്. ഇത്തവണ ആന്ധ്രയിലാണ് വൻ നിക്ഷേപ വാഗ്ദാനങ്ങൾ അദാനി ഗ്രൂപ്പ് നടത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ആന്ധ്രയിലെ കഡപ്പയിലും, നഡിക്കുഡിയിലുമായി പ്രതിവർഷം ഒരു കോടി ടൺ സിമന്റ് ഉൽപ്പാദിപ്പിക്കുന്നതിനുള്ള രണ്ട് പ്ലാന്റുകളാണ് സ്ഥാപിക്കുക. ആന്ധ്രപ്രദേശ് ആഗോള നിക്ഷേപക സമ്മേളനത്തിലാണ് അദാനി ഗ്രൂപ്പ് പുതിയ പ്രഖ്യാപനം നടത്തിയത്. കൂടാതെ, വിശാഖപട്ടണത്ത് ഡാറ്റ സെന്റർ സ്ഥാപിക്കാനുള്ള നീക്കങ്ങളും നടത്തുന്നുണ്ട്.

പുനരുപയോഗ ഊർജ്ജ പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആന്ധ്രയിലെ അഞ്ച് ജില്ലകളിൽ 15,000 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള പ്ലാന്റും സ്ഥാപിക്കുന്നതാണ്. ‘കൃഷ്ണപട്ടണത്തും, ഗംഗാവാരത്തും അദാനി പോർട്സിന് ഉള്ള തുറമുഖങ്ങളുടെ ശേഷി ഉടൻ തന്നെ ഇരട്ടിയാക്കും’, അദാനി പോർട്ട്സ് സിഇഒയും ഗൗതം അദാനിയുടെ മകനുമായ കരൺ അദാനി പറഞ്ഞു.

Also Read: ലോക്കല്‍ സെക്രട്ടറി ഷീദ് മുഹമ്മദിന്റെ എസ്ഡിപിഐ ബന്ധം: ആലപ്പുഴ സിപിഎമ്മില്‍ കൂട്ടരാജി

shortlink

Related Articles

Post Your Comments

Related Articles


Back to top button