Latest NewsNewsBusiness

ലാഭം കൊയ്യാൻ പുതിയ വിപണന തന്ത്രവുമായി ബിഎസ്എൻഎൽ രംഗത്ത്, ഉപയോക്താക്കൾക്ക് തിരിച്ചടിയാകുമോ?

107 രൂപ,197 രൂപ,397 രൂപ, 797 രൂപ എന്നീ റീചാർജ് പ്ലാനുകളുടെ വാലിഡിറ്റിയാണ് കുറച്ചിരിക്കുന്നത്

സ്വകാര്യ ടെലികോം സേവന ദാതാക്കൾക്ക് പിന്നാലെ പുതിയ വിപണന തന്ത്രവുമായി രംഗത്തെത്തുകയാണ് ബിഎസ്എൻഎൽ. സ്വകാര്യ ടെലികോം സേവന ദാതാക്കൾ ലാഭം ഉയർത്താൻ ഫോൺ കോളുകളുടെയും, നിരക്ക് ഉയർത്താനുളള നടപടിയാണ് സ്വീകരിക്കുന്നതെങ്കിൽ, ഇത്തവണ വ്യത്യസ്ഥമായ മാർഗ്ഗമാണ് ബിഎസ്എൻഎൽ സ്വീകരിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, മൊബൈൽ സേവന നിരക്കുകളുടെ വില കൂട്ടുന്നതിന് പകരം, പ്ലാനുകളുടെ വാലിഡിറ്റിയാണ് വെട്ടിക്കുറക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, നാല് പ്ലാനുകളുടെ വാലിഡിറ്റി കഴിഞ്ഞ ദിവസം വെട്ടിക്കുറച്ചിട്ടുണ്ട്. അവ എന്തൊക്കെ അറിയാം.

107 രൂപ,197 രൂപ,397 രൂപ, 797 രൂപ എന്നീ റീചാർജ് പ്ലാനുകളുടെ വാലിഡിറ്റിയാണ് കുറച്ചിരിക്കുന്നത്. 107 രൂപയുടെ പ്ലാനിൽ മുൻപ് 40 ദിവസമാണ് വാലിഡിറ്റി ലഭിച്ചിരുന്നതെങ്കിൽ, നിലവിൽ ഇത് 35 ദിവസമായാണ് കുറച്ചിരിക്കുന്നത്. അതേസമയം, ഈ പ്ലാനുകളിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ പഴയതുപോലെ തുടരുന്നതാണ്. 84 ദിവസം വാലിഡിറ്റി ലഭിച്ചിരുന്ന 197 രൂപയുടെ പ്ലാനിൽ ഇനി മുതൽ 70 ദിവസം വരെയാണ് വാലിഡിറ്റി ലഭിക്കുക. കൂടാതെ, പ്ലാനിൽ ലഭിക്കുന്ന ആനുകൂല്യങ്ങളിലും നേരിയ വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട്.

Also Read: ഒരു വലിയ വെല്ലുവിളി ഒറ്റയ്ക്ക് ഏറ്റെടുത്ത് ഭഗീരഥനെപ്പോലെ ഉയർന്ന്, തിളങ്ങിനിൽക്കുന്നു രാമസിംഹൻ അബൂബക്കർ- കാഭാ സുരേന്ദ്രൻ

397 രൂപ വിലയുള്ള പ്ലാനിന്റെ വാലിഡിറ്റി 180 ദിവസത്തിൽ നിന്നും 150 ദിവസമാക്കി കുറച്ചു. 2 ജിബി ഡാറ്റ, 100 എസ്എംഎസുകൾ, അൺലിമിറ്റഡ് കോളിംഗ്, തുടങ്ങിയ ആനുകൂല്യങ്ങളുടെ കാലാവധി 60 ദിവസത്തിൽ നിന്നും 30 ദിവസമാക്കിയും കുറച്ചു. 797 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റിയും കുറച്ചിട്ടുണ്ട്. നേരത്തെ ഈ പ്ലാൻ പ്രകാരം, 365 ദിവസത്തെ വാലിഡിറ്റിയും, അതിൽ ആദ്യ 60 ദിവസങ്ങളിൽ സൗജന്യ ആനുകൂല്യങ്ങളും ഉൾപ്പെട്ടിരുന്നു. നിലവിൽ, 300 ദിവസത്തെ സർവ്വീസ് വാലിഡിറ്റി മാത്രമേ ഇനി നൽകുകയുളളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button