Life Style

കുട്ടിക്കാലത്തെ പൊണ്ണത്തടി പ്രായപൂര്‍ത്തിയാകുമ്പോള്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

 

കുട്ടിക്കാലത്തെ പൊണ്ണത്തടി പ്രായപൂര്‍ത്തിയാകുമ്പോള്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. കുട്ടിക്കാലത്ത് അമിതഭാരവും പ്രായപൂര്‍ത്തിയാകുന്നതും പിന്നീടുള്ള ജീവിതത്തില്‍ രക്തം കട്ടപിടിക്കുന്നതിനുള്ള പ്രത്യേക അപകട ഘടകങ്ങളാണെന്ന് ഗോഥെന്‍ബര്‍ഗ് സര്‍വകലാശാലയിലെ പഠനം കണ്ടെത്തി. 37,000-ലധികം പുരുഷന്മാരുടെ ആദ്യകാല BMI സംബന്ധിച്ച വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ് പഠനം.

അമിതവണ്ണവും രക്തം കട്ടപിടിക്കുന്നതും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഇതിന് മുമ്പും പഠനം നടത്തിയിട്ടുണ്ട്. എന്നിരുന്നാലും, കുട്ടിക്കാലത്തും പ്രായപൂര്‍ത്തിയാകുമ്പോഴും ഉയര്‍ന്ന ബിഎംഐ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നത് ഇന്നുവരെ വ്യക്തമല്ല. ആദ്യകാല ജീവിതത്തിലെ ബിഎംഐയും തുടര്‍ന്നുള്ള രക്തം കട്ടപിടിക്കലും തമ്മിലുള്ള ബന്ധം വ്യക്തമാക്കുക എന്നതായിരുന്നു പഠനത്തിന്റെ ലക്ഷ്യം.

രക്തം കട്ടപിടിക്കുന്നത് സാധാരണയായി കാലുകളില്‍ ഉണ്ടാകുന്നത്. വീക്കം, വേദന, ചുവപ്പ് എന്നിവ സാധാരണ ലക്ഷണങ്ങളാണ്. ഇത് കണ്ടെത്തി ചിത്സിച്ചില്ലെങ്കില്‍ പള്‍മണറി എംബോളിസം എന്ന അവസ്ഥയ്ക്ക് കാരണമാകും.
ശ്വാസകോശത്തിലെ ഒന്നോ അതിലധികമോ ധമനികള്‍ രക്തം കട്ടപിടിച്ച് തടസ്സപ്പെടുന്ന അവസ്ഥയാണ് പള്‍മണറി എംബോളിസം എന്നത്.

1945-നും 1961-നും ഇടയില്‍ ജനിച്ച സ്വീഡനിലെ 37,672 പുരുഷന്മാരെയാണ് ഇപ്പോഴത്തെ പഠനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുരുഷന്മാരുടെ രേഖകളില്‍ നിന്നുള്ള ഉയരം, ഭാരം, ബിഎംഐ എന്നിവയെ കുറിച്ചുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് പഠനം. ജേണല്‍ ഓഫ് ഇന്റേണല്‍ മെഡിസിനില്‍ പഠനം പ്രസിദ്ധീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button