Latest NewsNewsIndia

യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’യുടെ ഇ – പൗരത്വം സൗജന്യമായി കരസ്ഥമാക്കാം; ട്വിറ്ററിൽ നിത്യാനന്ദയുടെ കുറിപ്പ്

ന്യൂഡൽഹി: താൻ സ്ഥാപിച്ച സാങ്കൽപിക രാഷ്ട്രമായ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’യുടെ ഇ – പൗരത്വം സൗജന്യമായി നേടാമെന്ന് വ്യക്തമാക്കി ബലാത്സംഗക്കേസ് പ്രതിയും ആൾദൈവവുമായ നിത്യാനന്ദ. ഇത് ചൂണ്ടിക്കാട്ടി നിത്യാനന്ദ ട്വിറ്ററിൽ കുറിപ്പിടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ ഹിന്ദു വിരുദ്ധരുടെ പീഡനം ഏൽക്കുകയാണെന്നു രാജ്യത്തിന്റെ പ്രതിനിധി വിജയപ്രിയ നിത്യാനന്ദ കഴിഞ്ഞ ദിവസം ഒരു യുഎൻ സമിതി യോഗത്തിൽ പങ്കെടുത്തു പറഞ്ഞിരുന്നു.

തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ ഇക്വഡോറിന്റെ തീരത്തുള്ള ഒരു ദ്വീപ് വിലയ്ക്കു വാങ്ങിയാണ് നിത്യാനന്ദ സാങ്കൽപ്പിക രാജ്യം സ്ഥാപിച്ചതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, നിത്യാനന്ദ തങ്ങളുടെ രാജ്യത്തില്ലെന്നാണ് അന്ന് ഇക്വഡോർ അറിയിച്ചത്. ഹൈന്ദവ വിശ്വാസികൾ പവിത്രമായി കണക്കാക്കുന്ന ടിബറ്റിലെ കൈലാഷ് പർവതത്തിന്റെ പേരിൽനിന്നാണ് കൈലാസ എന്ന് രാജ്യത്തിനു പേരിട്ടത്.

കൈലാസയ്ക്ക് ഇതുവരെ മറ്റു രാജ്യങ്ങളുടെ അംഗീകാരം നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ല. പല സർക്കാരുകളുമായും പ്രതിനിധികളുമായും ചർച്ച നടക്കുന്നതായി സമൂഹമാധ്യമങ്ങളിലൂടെ കൈലാസ അറിയിക്കാറുണ്ടെങ്കിലും ഐക്യരാഷ്ട്ര സംഘടന ഇതുവരെ രാജ്യത്തെ അംഗീകരിച്ചിട്ടില്ല. 1933ലെ മൊന്റെവിഡിയോ കൺവൻഷൻ പ്രകാരം ഒരു പ്രദേശത്തെ രാജ്യമായി അംഗീകരിക്കണമെങ്കിൽ അവർക്ക് സ്വന്തമായി സ്ഥിരമായ ജനസംഖ്യ, സർക്കാർ, മറ്റു രാജ്യങ്ങളുമായി ബന്ധം പുലർത്താനുള്ള ശേഷം തുടങ്ങിയവ വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button