KeralaLatest NewsNews

പിണറായിയുടെ കുടുംബം മലയാള നാടിന്റെ ഐശ്വര്യം: ഇ.പി ജയരാജന്‍

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തെ വേട്ടയാടാന്‍ ശ്രമമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. ‘പിണറായിയുടെ കുടുംബം ഈ നാടിന്റെ ഐശ്വര്യമാണ്. കറുത്ത തുണിയില്‍ കല്ലുംകെട്ടി അക്രമണത്തിന് തുനിഞ്ഞാല്‍ ജനം നോക്കിനില്‍ക്കില്ല. യുഡിഎഫ് സൃഷ്ടിച്ചത് നാശത്തിന്റെ കുഴിയാണ്’, ഇ.പി.ജയരാജന്‍ പറഞ്ഞു.

Read Also: തുട വരെ ഓയില്‍ മസാജ്: മദ്രസയില്‍ പ്രിന്‍സിപ്പലിന് യുവതി മസാജ് ചെയ്ത് നല്‍കുന്ന വീഡിയോ പുറത്ത്!

‘മുഖ്യമന്ത്രിയെക്കുറിച്ച് എന്തും പറയാമെന്ന് മാത്യു കുഴല്‍നാടന്‍ കരുതേണ്ട. യുഡിഎഫ് നിപയും കോവിഡും പ്രളയവും വരട്ടെയെന്ന് ആഗ്രഹിച്ച് നടക്കുന്നവരാണ്’, അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന രാഷ്ട്രീയ പ്രതിരോധജാഥയില്‍ പങ്കെടുക്കാന്‍ തൃശൂരിലെത്തിയതായിരുന്നു ഇ.പി.

കണ്ണൂരില്‍ ജാഥ എത്തിയപ്പോള്‍ പോലും ഇ.പി വിട്ടുനിന്നത് വലിയ ചര്‍ച്ചയ്ക്ക് വഴി വച്ചിരുന്നു. എകെജി സെന്ററില്‍ കഴിഞ്ഞദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് പിന്നാലെയാണ് ഇ.പി ജാഥയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button