KeralaLatest NewsNews

‘കെ റെയിൽ അലൈൻമെന്റ് കൂറ്റനാട് വഴി പോകുന്നില്ലെന്ന് ആരെങ്കിലും ആ മറുതായോട് പറഞ്ഞ് കൊടുക്ക്’: പരിഹസിച്ച് സന്ദീപ് വാര്യർ

തൃത്താല: കെ റെയില്‍ നിലവില്‍ വന്നാലുള്ള നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ പരിഹസിച്ച് ബി.ജെ.പി നേതാവ് സന്ദീപ് ജി വാര്യർ. കെ റെയില്‍ നിലവില്‍ വരുന്ന പക്ഷം പാലക്കാട് കൂറ്റനാടുനിന്ന് അപ്പമുണ്ടാക്കി കൊച്ചിയില്‍ കൊണ്ടുപോയി വിറ്റ് ഉച്ചഭക്ഷണത്തിനു മുമ്പ് തിരികെയെത്താമെന്ന് അദ്ദേഹം പാലക്കാട് തൃത്താലയില്‍ ജനകീയ പ്രതിരോധ ജാഥയില്‍ സംസാരിക്കവേ ഗോവിന്ദൻ പറഞ്ഞിരുന്നു. ഇതിനെയാണ് സന്ദീപ് വാര്യർ പരിഹസിക്കുന്നത്. ‘കെ റെയിൽ അലൈൻമെന്റ് കൂറ്റനാട് വഴി പോകുന്നില്ലെന്ന് ആരെങ്കിലും ആ മറുതായോട് പറഞ്ഞ് കൊടുക്ക്’ അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, കെ റെയില്‍ യാഥാര്‍ത്ഥ്യമായാല്‍ 50 വര്‍ഷം അപ്പുറത്തെ വളര്‍ച്ചയാണ് കേരളത്തിനുണ്ടാവുകയെന്ന് ഗോവിന്ദന്‍ പറഞ്ഞു. ’39 വണ്ടികളാണ് കാസര്‍കോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ളത്. തിരിച്ചും 39 വണ്ടികളുണ്ട്. ഇരുപത് മിനിട്ട് ഇടവിട്ട് വണ്ടി. കൂറ്റനാടുനിന്ന് രാവിലെ എട്ടുമണിക്ക് കുടുംബശ്രീക്കാര്‍ക്ക് രണ്ട് വലിയ കെട്ട് അപ്പവുമായി പുറപ്പെട്ട് ഷൊര്‍ണൂരു നിന്ന് എട്ടര-ഒമ്പതോടെ കെ റെയിലില്‍ കയറാം. ഒരു റിസര്‍വേഷനും ആവശ്യമില്ല. നേരെ അങ്ങു കയറാം. ചെറിയ ചാര്‍ജേ ഉള്ളൂ. കയറി. കൊച്ചിയിലാണ് നിങ്ങളുടെ മാര്‍ക്കറ്റ്.

എത്ര മിനുട്ടു വേണം കൊച്ചിയിലേക്ക്. പത്തോ ഇരുപത്തഞ്ചോ മിനിട്ടു മതി. 25 മിനിട്ടുകൊണ്ട് കൊച്ചിയിലെത്തി. അര മണിക്കൂര്‍ കൂട്ടിക്കോളൂ. കൊച്ചിയില്‍ അപ്പം വില്‍ക്കാം. ചൂടപ്പം അല്ലേ അര മണിക്കൂര്‍ കാണ്ട് നല്ലോണം വിറ്റുപോകും. ഏറ്റവും നല്ല മാര്‍ക്കറ്റാണ് കൊച്ചിയിലേത്. പൈസയും വാങ്ങി കൊട്ടയുമായി ഒരു ചായയും കുടിച്ച് അവിടെനിന്ന് കയറുക. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനാവുമ്പോഴേക്ക് കൂറ്റനാട് എത്താം. ഇതാണ് കെ റെയില്‍ വന്നാലുള്ള സൗകര്യം. എന്‍ജിനീയര്‍മാര്‍ക്കും വക്കീലന്മാര്‍ക്കും അധ്യാപകര്‍ക്കും അങ്ങനെ എല്ലാവര്‍ക്കും ഇത് ഉപകാരപ്രദമാകും’, ഗോവിന്ദൻ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button