Latest NewsIndiaNews

ഭീകരരെ ഇന്ത്യയിലേക്ക് റിക്രൂട്ട് ചെയ്തു, ജമ്മു കശ്മീരിൽ സ്വന്തമായി വീടും ഭൂമിയും:തീവ്രവാദിയുടെ സ്വത്ത് കണ്ടുകെട്ടുമ്പോൾ

ശ്രീനഗർ: പാകിസ്ഥാനിൽ രണ്ടാഴ്ച മുൻപ് വെടിയേറ്റ് കൊല്ലപ്പെട്ട ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ബഷീർ അഹമ്മദിന് ജമ്മു കശ്മീരിൽ സ്വത്തുവകകൾ. ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലുള്ള ഇയാളുടെ സ്വത്ത് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടുകെട്ടി. ഇയാൾക്ക് കശ്മീരിൽ സ്വന്തമായി വീടും ഭൂസ്വത്തുക്കളും ഉണ്ടായിരുന്നു. വീടിന്റെ നടത്തിപ്പവകാശം ഇയാൾക്കായിരുന്നു.

ഫെബ്രുവരി 20 ന് റാവൽപിണ്ടിയിലെ ഒരു കടയ്ക്ക് പുറത്ത് അജ്ഞാതരായ തോക്കുധാരികളാൽ ഇന്ത്യ തിരയുന്ന ഭീകരരിൽ ഒരാളായ ബഷീർ അഹമ്മദ് പീർ എന്ന ഇംതിയാസ് ആലം ​​കൊല്ലപ്പെടുകയായിരുന്നു. ഇന്ന് കുപ്‌വാരയിലെ ബാബപോറ ഗ്രാമത്തിലെത്തിയ എൻഐഎ ഉദ്യോഗസ്ഥർ തീവ്രവാദ വിരുദ്ധ നിയമമായ യുഎപിഎ പ്രകാരം ഇയാളുടെ സ്വത്തുവകകൾ കണ്ടുകെട്ടുകയായിരുന്നു.

ഭീകരരെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ആവശ്യമായ സഹായങ്ങൾ ചെയ്ത് നൽകിയ ഇയാളെ കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്ര സർക്കാർ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 20 ന് ആണ് അഹമ്മദിനെ അഞ്ജാതൻ കൊല്ലപ്പെട്ടത്. റാവൽപിണ്ടിയിലെ ഒരു കടയുടെ പുറത്ത് നിൽക്കുമ്പോൾ മോട്ടോർ സൈക്കിളിലെത്തിയ ചിലർ ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ജമ്മു കശ്മീരിലെ ഭീകരരുടെ സ്വത്തുക്കൾ തടയുന്നതിന്റെ ഭാഗമായാണ് ഇയാളുടെ സ്വത്ത് കണ്ടുകെട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button