Latest NewsNewsTechnology

പ്രതിദിന ഡാറ്റ ലിമിറ്റ് ഇല്ല! കിടിലൻ പ്ലാനുമായി വോഡഫോൺ-ഐഡിയ

296 രൂപയ്ക്ക് റീചാർജ് ചെയ്യുന്നവർക്ക് ഇന്ത്യയിലെ എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോളിംഗ് ലഭ്യമാണ്

ഉപഭോക്താക്കൾക്ക് കിടിലൻ പ്ലാനുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാവായ വോഡഫോൺ-ഐഡിയ. ഇത്തവണ പ്രതിദിന ഡാറ്റ പരിധിയില്ലാതെ ഉപയോഗിക്കാൻ സാധിക്കുന്ന 296 രൂപയുടെ പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. വാലിഡിറ്റി കാലയളവിലുടനീളം നിശ്ചിത ജിബി നൽകുന്ന ഡാറ്റ പ്ലാനാണിത്. ഈ പ്ലാനിൽ ഉൾക്കൊള്ളിച്ചിട്ടുള്ള മറ്റ് ആനുകൂല്യങ്ങൾ എന്തൊക്കെയെന്ന് അറിയാം.

296 രൂപയ്ക്ക് റീചാർജ് ചെയ്യുന്നവർക്ക് ഇന്ത്യയിലെ എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോളിംഗ് ലഭ്യമാണ്. പ്രതിദിനം 100 സൗജന്യ എസ്എംഎസുകളാണ് വാഗ്ദാനം ചെയ്യുന്നത്. 30 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാൻ അവതരിപ്പിച്ചിട്ടുള്ളത്. അതേസമയം, ഒടിടി സബ്സ്ക്രിപ്ഷൻ ലഭ്യമല്ല.

Also Read: കട കത്തിക്കുമെന്ന് ഫെയ്സ്ബുക്ക് ലൈവ്; ലോട്ടറി ഏജൻസിക്കടയിൽ പെട്രോളൊഴിച്ച് തീയിട്ട് യുവാവ്, സംഭവം തൃപ്പൂണിത്തുറയില്‍

30 ദിവസത്തെ വാലിഡിറ്റിയിൽ മൊത്തം 25 ജിബി ഡാറ്റയാണ് ലഭിക്കുക. ചില ദിവസങ്ങളിൽ കൂടുതൽ ഡാറ്റ ഉപയോഗിക്കേണ്ടി വരുന്ന ആളുകൾക്ക് ഈ പ്ലാൻ മികച്ച ഓപ്ഷനാണ്. ഒരു ദിവസം തന്നെ 25 ജിബി ഡാറ്റ ഉപയോഗിച്ച് തീർക്കാൻ സാധിക്കും. എന്നാൽ, വാലിഡിറ്റി കാലയളവായ 30 ദിവസത്തിനുള്ളിൽ തന്നെ ഈ 25 ജിബി ഡാറ്റയും ഉപയോഗിച്ച് തീർത്തില്ലെങ്കിൽ പിന്നീട് ഡാറ്റ ലഭിക്കുകയില്ല. 25 ജിബി ഡാറ്റ ആനുകൂല്യം അവസാനിച്ച് കഴിഞ്ഞാൽ, പിന്നീട് ഉപയോഗിക്കുന്ന ഓരോ എംബി ഡാറ്റയ്ക്കും 50 പൈസ വീതമാണ് ഈടാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button