KeralaLatest NewsNews

ഒരു കൊല്ലം മുമ്പേ ഗോവിന്ദന്‍ ഉള്ളിലിരിപ്പ് തുറന്നു പറഞ്ഞതിന് നന്ദി, ഇനി ഗോദയില്‍ കാണാം

സുരേഷ് ഗോപിയെ പിന്തുണച്ച് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: ചാരിറ്റി രാഷ്ട്രീയമായി ഉപയോഗിച്ചാലും തൃശൂരില്‍ ബിജെപി വിജയിക്കില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വോട്ട് കോണ്‍ഗ്രസിന് മറിക്കാനുള്ള ഉദ്ദേശമാണ് പ്രസ്താവനക്കു പിന്നിലുള്ളതെന്ന് സുരേന്ദ്രന്‍ വിമര്‍ശിച്ചു.

Read Also: സിപിഎം കേരളത്തില്‍ മാദ്ധ്യമ സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യുന്നു, ഫാസിസത്തിന്റെ ഭീകരരൂപമാണ് സിപിഎം; കെ സുരേന്ദ്രന്‍

ത്രിപുരയില്‍ ഒന്നിച്ചുകൂടിയിട്ടും എന്തു സംഭവിച്ചു എന്നുള്ളത് ഗോവിന്ദന്‍ ഓര്‍ക്കുന്നത് നല്ലത്. ഒരു കൊല്ലം മുമ്പേ ഉള്ളിലിരിപ്പ് തുറന്നു പറഞ്ഞതിന് നന്ദി. ശേഷം ഗോദയില്‍ കാണാമെന്നും സുരേഷ് ഗോപിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘എം. വി. ഗോവിന്ദന് കാര്യം പിടി കിട്ടി എന്നാണ് തോന്നുന്നത്. സി. പി. ഐ ക്കാര്‍ സൂക്ഷിക്കുന്നത് നന്നായിരിക്കും. വോട്ട് കോണ്‍ഗ്രസ്സിനു മറിക്കാനുള്ള ഉദ്ദേശമാണ് ഈ പ്രസ്താവനക്കു പിന്നിലുള്ളത്. ത്രിപുരയില്‍ ഒന്നിച്ചുകൂടിയിട്ടും എന്തു സംഭവിച്ചു എന്നുള്ളത് ഗോവിന്ദന്‍ ഓര്‍ക്കുന്നത് നല്ലത്. ഒരു കൊല്ലം മുമ്പേ ഉള്ളിലിരിപ്പ് തുറന്നു പറഞ്ഞതിന് നന്ദി. ശേഷം ഗോദയില്‍’.

 

 

 

 

shortlink

Post Your Comments


Back to top button