Latest NewsNewsIndia

മദ്യലഹരിയിൽ പാമ്പിനെ ചുംബിച്ചു: യുവാവിന് ദാരുണാന്ത്യം

നവാദ: മദ്യലഹരിയിൽ പാമ്പിനെ ചുംബിച്ച യുവാവിന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം. ബിഹാറിലാണ് സംഭവം. നവാദ സ്വദേശി ദിലീപ് യാദവാണ് മരിച്ചത്. ബീഹാറിലെ നവാദ ജില്ലയിൽ ഗോവിന്ദ്പൂരിലാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന ദിലീപ് പാമ്പിനെ കൈയിലെടുത്ത് ചുംബിക്കുന്നതിനിടെയാണ് കടിയേറ്റത്.

Read Also: മനുഷ്യത്വരഹിതമായ നടപടി: നിയമ സംവിധാനങ്ങളെ അപ്രസക്തമാക്കിയാണ് പിണറായിയുടെ പോലീസ് പ്രവർത്തിക്കുന്നതെന്ന് കെ സുരേന്ദ്രൻ

ഇയാൾ പാമ്പിനെ കഴുത്തിൽച്ചുറ്റി നൃത്തം ചെയ്യുകയും ചെയ്തിരുന്നു. ചുറ്റും കൂടി നിന്ന ആളുകൾ ഭയന്ന് നിലവിളിച്ചതോടെ യുവാവ് പാമ്പിനെ നിലത്തേക്കെറിഞ്ഞു. എന്നാൽ, കുറച്ചു സമയത്തിനുള്ളിൽ തന്നെ ഇയാൾ കുഴഞ്ഞുവീണു. പാമ്പിനെ ചുംബിക്കുന്നതിനിടയിൽ യുവാവിന് കടിയേറ്റിരുന്നുവെന്ന് പിന്നീടാണ് വ്യക്തമായത്.

യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. യുവാവ് മദ്യലഹരിയിലായിരുന്നുവെന്നും പാമ്പിനെ കയ്യിലെടുക്കരുതെന്ന് പലതവണ പറഞ്ഞെങ്കിലും ഇയാൾ അതൊന്നും അനുസരിക്കാൻ തയ്യാറായില്ലെന്നും നാട്ടുകാർ വ്യക്തമാക്കി.

Read Also: മേയറേ, പൊങ്കാല അടുപ്പിനായുള്ള ചുടുകട്ടകള്‍ വിതരണം ചെയ്യുന്നത് കോര്‍പ്പറേഷന്‍ ആണോ? ചോദ്യങ്ങളുമായി ശ്രീജിത്ത് പണിക്കര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button