ErnakulamKeralaNattuvarthaLatest NewsNews

കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം

ഉറിയംപെട്ടി ആദിവാസി കോളനിയിലെ പൊന്നൻ ആണ് മരിച്ചത്

കോതമംഗലം: കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. ഉറിയംപെട്ടി ആദിവാസി കോളനിയിലെ പൊന്നൻ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേർ ഓടി രക്ഷപ്പെട്ടു.

Read Also : ഏഷ്യാനെറ്റിലെ തന്നെ ഒരു ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെയാണ് വ്യാജ അഭിമുഖത്തിനായി തെരഞ്ഞെടുത്തത്:എ.എ റഹിം എംപി

എറണാകുളം കോതമംഗലത്താണ് സംഭവം. വെള്ളാരംകുത്തിൽ നിന്ന് താമസസ്ഥലത്തേക്ക് പോകുന്നതിനിടെ രാവിലെയാണ് കാട്ടുപോത്തിന്‍റെ ആക്രമണമുണ്ടായത്. പൊന്നനെ കാട്ടുപോത്ത് കുത്തി വീഴ്ത്തുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ പൊന്നൻ മരിച്ചതായി പൊലീസ് പറഞ്ഞു.

Read Also : പുരുഷ ശബ്ദത്തിലും സേവനങ്ങൾ നൽകാനൊരുങ്ങി അലക്സ, പുതിയ പ്രഖ്യാപനവുമായി ആമസോൺ രംഗത്ത്

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button