Latest NewsNewsTechnology

വിവോ വി27: ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

6.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരുന്ന വിവോ വി27 സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പ്രീമിയം ഡിസൈനിൽ പുറത്തിറക്കിയ വിവോ വി27 സ്മാർട്ട്ഫോണുകളാണ് ഇപ്പോൾ വിപണി കീഴടക്കുന്നത്. മാർച്ച് 1 മുതൽ വിവോ വി27- ന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണ് പരിചയപ്പെടാം.

6.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 730ജി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. പ്രധാനമായി ബ്ലാക്ക് കളർ വേരിയന്റിൽ മാത്രമാണ് ഇവ വാങ്ങാൻ സാധിക്കുകയുള്ളൂ.

Also Read: ‘വീണ്ടും കല്യാണം കഴിക്കണമെങ്കിൽ മന്ത്രവാദം നടത്തണം’:ഷാഹുല്‍ ഹമീദിന്റെ തട്ടിപ്പിൽ യുവതിക്ക് നഷ്ടമായത് 8 ലക്ഷവും 17 പവനും

50 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിരിക്കുന്നത്. 50 മെഗാപിക്സലാണ് സെൽഫി ക്യാമറ. 66 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും, 4,600 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന വിവോ വി27- യുടെ ഇന്ത്യൻ വിപണി വില 37,990 രൂപയായാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button