Latest NewsNewsIndia

512 കിലോ ഉള്ളി വിറ്റ കർഷകന് കിട്ടിയത് വെറും 2 രൂപ! ഒന്നരയേക്കർ പാടം കത്തിച്ച് കർഷകൻ: ചോര കൊണ്ട് മുഖ്യമന്ത്രിക്ക് കത്ത്

നാസിക്: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ കർഷകൻ തന്റെ ഉൽപന്നങ്ങൾക്ക് ശരിയായ വില ലഭിക്കാത്തതിൽ സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചു. വിലയിടിവിൽ പ്രതിഷേധിച്ച് അദ്ദേഹം, മാസങ്ങളോളം കൃഷി ചെയ്ത സ്വന്തം ഉള്ളി ഫാമിന് തീയിട്ടു. നാസിക്കിലെ യോല താലൂക്കിലെ കൃഷ്ണ ഡോംഗ്രെ എന്ന കർഷകനാണ് ഉൽപന്നങ്ങൾക്ക് ശരിയായ വില ലഭിക്കാത്തതിനെ തുടർന്ന് തന്റെ ഒന്നര ഏക്കർ ഉള്ളി കൃഷിയിടം മുഴുവൻ കത്തിച്ചത്.

നാല് മാസത്തിനുള്ളിൽ വിളവെടുപ്പിനായി ചെലവാക്കിയത് 1.5 ലക്ഷം രൂപയാണ്. ഇത് വിപണിയിൽ എത്തിക്കണമെങ്കിൽ ഇനിയും 30,000 രൂപ കൂടി ചെലവഴിക്കേണ്ടി വരും. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഉള്ളിക്ക് വിലയില്ല. ഉള്ളിക്ക് ഇപ്പോൾ വാഗ്ദാനം ചെയ്യുന്ന നിരക്കിൽ ഈ കർഷകന് ലഭിക്കുന്നത് വെറും 25,000 രൂപ മാത്രമാണ്. ഇതിൽ മനംനൊന്താണ് കൃഷ്ണ തന്റെ കൃഷിയിടത്തിന് തീയിട്ടത്ത്‌.

‘1.5 ഏക്കറിൽ ഈ ഉള്ളി വളർത്താൻ ഞാൻ നാല് മാസത്തോളം രാവും പകലും അധ്വാനിച്ചു. സംസ്ഥാനത്തിന്റെയും കേന്ദ്ര സർക്കാരിന്റെയും തെറ്റുകൾ കാരണം ഇപ്പോൾ വിള കത്തിക്കാൻ ഞാൻ നിർബന്ധിതനാകുന്നു. നിലവിലെ സംഭരണ ​​നിരക്കിൽ സ്വന്തം പോക്കറ്റിൽ നിന്ന് പണം നൽകേണ്ടി വരും. കർഷകർക്കൊപ്പം നിൽക്കുന്നതിനെക്കുറിച്ച് സംസ്ഥാനവും കേന്ദ്രവും ആലോചിക്കണം. സംസ്ഥാന സർക്കാരിൽ നിന്ന് ആരും തങ്ങളെ സമീപിച്ചിട്ടില്ല. അവർ ഒരു സഹാനുഭൂതി പോലും കാണിച്ചില്ല, ഞങ്ങൾ കർഷകർക്ക് വേണ്ടി എന്തെങ്കിലും ചെയ്യും’, കേശനാ പറയുന്നു.

ഉള്ളി കത്തിക്കുന്ന ചടങ്ങിലേക്ക് ക്ഷണിച്ചുകൊണ്ട് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്ക് തന്റെ രക്തം കൊണ്ട് ഒരു കത്ത് എഴുതിയിട്ടുണ്ടെന്നും അതിനാൽ കർഷകരുടെ അവസ്ഥ നേരിട്ട് കാണാമെന്നും ഡോംഗ്രെ പറഞ്ഞു. തങ്ങളുടെ എല്ലാ വിളവും നിശ്ചിത മിനിമം താങ്ങുവിലയ്ക്ക് സർക്കാർ സംഭരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അടുത്തിടെ 500 കിലോ ഉള്ളി വിറ്റ കർഷകന് ലഭിച്ചത് വെറും 2 രൂപയായിരുന്നു. ഇതും ഏറെ ചർച്ചയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button