KeralaLatest NewsNews

ഏഷ്യാനെറ്റിലെ വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അരുണ്‍കുമാര്‍

തന്റെ തൊഴിലിന്റെ ഭാഗമായാണ് ഏഷ്യാനെറ്റിലെ വനിതാ മാധ്യമ പ്രവര്‍ത്തക ആ വാര്‍ത്ത നല്‍കിയത്, അതിന് അവരെ വളഞ്ഞിട്ട് ആക്രമിക്കുകയല്ല വേണ്ടത്, മാധ്യമപ്രവര്‍ത്തകയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അരുണ്‍ കുമാര്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജവാര്‍ത്ത ഉണ്ടാക്കി എന്ന പേരില്‍ ഏഷ്യാനെറ്റിനെതിരായ നീക്കത്തിനു പിന്നില്‍ സ്വന്തം റിപ്പോര്‍ട്ടറും എന്ന ആരോപണം ശക്തമായതോടെ വനിത മാധ്യമ പ്രവര്‍ത്തകയെ എല്ലാവരും ഒറ്റപ്പെടുത്തി ആക്രമിക്കുകയാണെന്ന് അരുണ്‍ കുമാര്‍.

Read Also:കുളിച്ചു കൊണ്ടിരുന്ന യുവതിയുടെ നഗ്നചിത്രം പകർത്താൻ ശ്രമം: പോക്സോ കേസ് പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു

തന്റെ തൊഴിലിന്റെ ഭാഗമായി വാര്‍ത്ത നല്‍കിയ വനിതാ മാധ്യമ പ്രവര്‍ത്തകയെ വ്യാജ വാര്‍ത്തയെ പ്രതിരോധിക്കാന്‍ വേണ്ടി ആക്രമിക്കുന്നതിനെതിരെ പ്രതികരിക്കേണ്ടതുണ്ട്, സാനിയോട് ഐക്യദാര്‍ഢ്യം എന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘തന്റെ തൊഴിലിന്റെ ഭാഗമായി വാര്‍ത്ത നല്‍കിയ വനിതാ മാധ്യമ പ്രവര്‍ത്തകയെ വ്യാജ വാര്‍ത്തയെ പ്രതിരോധിക്കാന്‍ വേണ്ടി ആക്രമിക്കുന്നതിനെതിരെ പ്രതികരിക്കേണ്ടതുണ്ട്. സാനിയോട് ഐക്യദാര്‍ഢ്യം. ഈ വിഷയത്തില്‍ വനിതാ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ പുറപ്പെടുവിക്കുന്ന പ്രസ്താവന യോജിപ്പോടെ ഷെയര്‍ ചെയ്യുന്നു’.

‘ഏതൊരു വ്യക്തിക്കും അവരവരുടേതായ രാഷ്ട്രീയവും വിശ്വാസവും ഉണ്ടായിരിക്കും. അതുപോലെ തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്കും. ആ രാഷ്ട്രീയ താത്പര്യം സ്റ്റോറിയിലേക്കും അവതരണത്തിലേക്കും നിക്ഷിപ്ത താത്പര്യത്തോടെ കൊണ്ടുവരുമ്പോഴാണ് വിമര്‍ശിക്കപ്പെടേണ്ടത്. അത്തരം വിമര്‍ശനങ്ങള്‍ക്കുള്ള ജനാധിപത്യ ഇടം നമ്മുടെ രാജ്യത്തുണ്ട്. ആ വിമര്‍ശനങ്ങളെ വിമര്‍ശനങ്ങളായി തന്നെ കാണുന്നു. ഇപ്പോള്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ സാനിയോയ്ക്ക് എതിരെ നടക്കുന്നത് അവരുടെ ജേണലിസം മുന്‍നിര്‍ത്തിയുള്ള വിചാരണയോ ചര്‍ച്ചയോ അല്ല. പകരം സ്വന്തം എഫ്ബി പ്രൊഫൈലിലെ സ്പേസില്‍ അവര്‍ ഇട്ട ഫോട്ടോകള്‍ ഉപയോഗിച്ചു കൊണ്ടുള്ള നീചമായ ആക്രമണമാണ്’.

‘ഫേസ്ബുക്ക് പ്രൊഫൈലില്‍ തനിക്ക് താത്പര്യമുള്ള പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് കാലത്ത് പിന്തുണയര്‍പ്പിച്ചതിനാണ് ആ ഫോട്ടോകള്‍ സഹിതം സാനിയോ അക്രമിക്കപ്പെടുന്നത്. ഇതു കൂടാതെ അവരുടെ കുടുംബാംഗങ്ങളുടെയും വീടിന്റെയും ചിത്രങ്ങളും സൈബര്‍ ആക്രമണങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നു. പ്രൊഫഷണല്‍ വിമര്‍ശനമോ പരിഹാസമോ അല്ല അവര്‍ നേരിടുന്നത് പകരം സൈബര്‍ ആക്രമണം തന്നെയായാണ് അതിനെ കേരളത്തിലെ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ കാണുന്നത്. ആ ആക്രമണത്തിന് സംഘടിത സ്വഭാവമുണ്ട്. രാഷ്ട്രീയ ലക്ഷ്യവുമുണ്ട്. ഏഷ്യാനെറ്റില്‍ അധികാര കേന്ദ്രത്തില്‍ നില്‍ക്കുന്ന ഒരാളല്ല സാനിയോ. ഈ സമയം അവര്‍ക്ക് പിന്തുണയര്‍പ്പിക്കേണ്ടത് കര്‍ത്തവ്യമായി ഞങ്ങള്‍ കാണുന്നു. സാനിയോയുടെ വ്യക്തിജീവിതത്തെയും പ്രൊഫഷണല്‍ ജീവിതത്തെയും ദുസ്സഹമാക്കുന്ന ഈ പ്രചരണം അവസാനിപ്പിക്കണം എന്ന് ഞങ്ങള്‍ വനിതാസഹപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ സാനിയോക്കെതിരേ നടക്കുന്ന നീചമായ സൈബര്‍ ആക്രമണങ്ങളില്‍ വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ ശക്തമായി പ്രതിഷേധിക്കുന്നു.’

shortlink

Related Articles

Post Your Comments

Related Articles


Back to top button