KeralaLatest NewsNews

ഇലവുംതിട്ട ജ്വലറി മോഷണം; പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി പൊലീസ്

പത്തനംതിട്ട: പത്തനംതിട്ട ഇലവുംതിട്ടയിലെ ജ്വലറി മോഷണ കേസിലെ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ജ്വലറിയിലെ സിസിടിവിയിൽ രണ്ട് പേരുടെയും ദൃശ്യങ്ങൾ ഉണ്ടെങ്കിലും ഇതുവരെയും പ്രതികളെ സംബന്ധിച്ച് വ്യക്തത കിട്ടിയിട്ടില്ല.

ശനിയാഴ്ച അർദ്ധരാത്രിയിലാണ് ഇലവുംതിട്ട ജംഗ്ഷനിലെ വനിത ജ്വലറിയിൽ മോഷണം നടന്നത്. ഹെൽമറ്റും മാസ്കും ധരിച്ച രണ്ട് പേരാണ് ജ്വലറിക്കുള്ളിൽ കയറിയത്. സംഭവ സ്ഥലത്ത് നിന്ന് പൊലീസ് നായ മണം പിടിച്ച് ഓടിയ വഴിയിലെ സിസിടിവികളും പരിശോധിച്ചു.

ഏഴ് ഗ്രാം സ്വർണവും അരികിലോയോളം വെള്ളിയുമാണ് വനിത ജ്വലറിയിൽ നിന്ന് മോഷണം പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button