Latest NewsArticleKeralaNewsIndiaWriters' Corner

വിഷപ്പുക ശ്വസിക്കുന്ന കൊച്ചി, തലയുയർത്തി ഇൻഡോർ: പിണറായി സർക്കാരിന് മാതൃകയാക്കാം ഇൻഡോറിലെ ഈ ജനപ്രിയ പദ്ധതി

കൊച്ചി എത്ര സ്മാർട്ട് ആണെന്ന് പറഞ്ഞിട്ടെന്ത് കാര്യം? വൃത്തിഹീനമായ അഴുക്കുചാലുകളും, കാൽനടയാത്രക്കാർക്ക് നടക്കാൻ പോലും കഴിയാത്ത മാലിന്യ കൂമ്പാരങ്ങളുമായ ഇടറോഡുകളുമാണ് ഇന്നത്തെ കൊച്ചിയുടെ ‘മാറുന്ന മുഖം’ എന്ന് പറയേണ്ടി വരും. കൊച്ചി ബ്രഹ്മപുരത്തു പുകഞ്ഞുകൊണ്ടിരിക്കുന്ന തീയും അതിൽനിന്നു വമിക്കുന്ന വിഷപ്പുകയും കൊച്ചിക്ക് മാത്രമല്ല, കേരളത്തിന് തന്നെ ഒരു മുന്നറിയിപ്പാണ്.

സംസ്കരണകേന്ദ്രത്തിൽ കുമിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യത്തിനു തീപിടിച്ചപ്പോൾ കൊച്ചിക്ക് താങ്ങാൻ കഴിയാത്ത വിധമുള്ള വിഷപ്പുകയായി അത് മാറുമെന്ന് ജനങ്ങൾ കരുതിയില്ല, പക്ഷെ അധികൃതർക്കും ഉത്തരവാദിത്തപ്പെട്ടവർക്കും ഇക്കാര്യത്തിൽ കൃത്യമായ അറിവുണ്ടായിരിക്കേണ്ടതാണ്. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത തള്ളിക്കളയാനാകുന്നതല്ല.

Also Read:എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി വി​ദ്യാ​ർ​ത്ഥിക​ൾ അറസ്റ്റിൽ

കൊച്ചി നഗരത്തിൽ താമസിക്കുന്ന ഏഴു ലക്ഷത്തോളം പേർ, കൊച്ചിയിൽ പല ആവശ്യങ്ങൾക്കായി വന്നുപോകുന്ന മറ്റാളുകൾ, ഇവരെല്ലാം കഴിഞ്ഞ ആറ് ദിവസമായി ശ്വസിക്കുന്നത് ഈ വിഷപ്പുകയാണ്. ഓരോരുത്തരുടെയും വീടുകൾക്കകം പോലും മാലിന്യമായി കഴിഞ്ഞു. അപ്പോഴും, ശബ്ദമുയർത്താനോ വിശദീകരണം നൽകാനോ വേണ്ട നടപടിയെടുക്കാനോ ഇവിടുത്തെ സർക്കാരിന് സമയമില്ല. ആരോഗ്യകാര്യത്തിലും പൊതുമേഖലാ വികസനത്തിന്റെ കാര്യത്തിലും കേരളം നമ്പർ വൺ എന്ന് തള്ളിമറിക്കുന്ന ഇടത് പ്രബുദ്ധരും മാലിന്യ സംസ്കരണത്തെക്കുറിച്ചു പഠിക്കാനായി പുണെ സന്ദർശനത്തിനായി യാത്ര തിരിച്ച കൊച്ചി കോർപറേഷൻ സംഘവും ഒന്ന് ഇൻഡോറിലേക്ക് എത്തി നോക്കിയാൽ നന്നായിരിക്കും.

ഇൻഡോറിലെ സ്മാർട്ട് സിറ്റിയും ഖരമാലിന്യ മാനേജ്‌മെന്റ് സംവിധാനവും

തുടർച്ചയായ ആറാം തവണയും ‘ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം’ എന്ന റാങ്ക് നേടിയ ഇൻഡോർ, അതിന്റെ ഭരണനിർദ്ദേശപ്രകാരം പൗരന്മാരെയും സ്വകാര്യ കമ്പനികളെയും സർക്കാരിതര സംഘടനകളെയും ഉൾപ്പെടുത്തി മാലിന്യ സംസ്കരണ പ്രക്രിയയിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ഇൻഡോറിലെ ഒരു വൻകിട മാലിന്യ സംസ്ക്കരണ യൂണിറ്റ്, ഇൻഡോർ സിറ്റിയിലെ തിരക്കേറിയ റോഡരികിലാണ് പ്രവർത്തിക്കുന്നത്. ഒറ്റപ്പെട്ട പ്രദേശത്തോ ജനവാസമില്ലാത്ത മേഖലയിലോ അല്ല ഇത് പ്രവർത്തിക്കുന്നത്. 35 ലക്ഷം ജനങ്ങൾ താമസിക്കുന്ന ക്ലീൻ സിറ്റിയെന്നറിയപ്പെടുന്ന ഇൻഡോറിന്റെ ഹൃദയ ഭാഗത്താണ് ഈ മാലിന്യ സംസ്ക്കരണ യൂനിറ്റ് പ്രവർത്തിക്കുന്നത്.

ചുറ്റുമുള്ള പൂന്തോട്ടവും കലാസൃഷ്ടികളും ഈ മാലിന്യ സംസ്ക്കരണ പ്ലാന്റിനെ നഗരത്തോടൊപ്പം മനോഹരമായ കാഴ്ചയാക്കി മാറ്റുന്നു. കക്കൂസ് മാലിന്യമടക്കം ഇവിടെ സംസ്ക്കരിക്കപ്പെടുന്നു. ഇതിൽ നിന്നും ഇലക്ട്രിസിറ്റിയും, 400 ബസ്സുകൾക്ക് ആവശ്യമായ ബയോ-ഗ്യാസും, വളങ്ങളും ഉത്പാദിപ്പിക്കുന്നു. 2.5 കോടി രൂപയാണ് ഒരു വർഷം മുനിസിപ്പാലിറ്റിക്ക് ലഭിക്കുന്ന വരുമാനം. ഈ പ്ലാന്റ് പരിസ്ഥിതി മലിനീകരണമോ, പ്രദേശവാസികൾക്ക് മറ്റെന്തെങ്കിലും അസൗകര്യങ്ങളോ ഉണ്ടാക്കുന്നില്ല. പരിസ്ഥിതി സൗഹാർദ്ദമായ ഈ പ്ലാന്റ് ഒരു മാലിന്യ സംസ്ക്കരണ പ്ലാന്റ്, ശാസ്ത്രീയമായാണ് നിർമ്മിച്ചിരിക്കുന്നതും പ്രവർത്തിക്കുന്നതും.

Also Read: ബാ​റി​ലു​ണ്ടാ​യ ത​ര്‍ക്കത്തിൽ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം : ഒരാൾ പിടിയിൽ

പൗരന്മാരെയും സർക്കാരിതര സംഘടനകളെയും (എൻ‌ജി‌ഒകൾ) ഉൾപ്പെടുത്തി, മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കാനുള്ള അതിന്റെ സൂക്ഷ്മമായ പദ്ധതിയിൽ, കേന്ദ്ര ഗവൺമെന്റിന്റെ വാർഷിക ശുചിത്വ സർവേ പ്രകാരം ഇൻഡോർ തുടർച്ചയായി ആറാം തവണയും ‘ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം’ എന്ന പദവി നേടിയിരുന്നു.

ഖരമാലിന്യ സംസ്‌കരണത്തിന്റെ ‘ഇൻഡോർ മാതൃക’യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് യു.പിയിലുടനീളമുള്ള നഗരസ്ഥാപനങ്ങളിലുടനീളം യോഗി ആദിത്യനാഥ് സർക്കാർ നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സംസ്ഥാനം അതിന്റെ നഗരങ്ങൾ പച്ചപ്പുള്ളതും വൃത്തിയുള്ളതും സുസ്ഥിരമായി പരിപാലിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണിത്.

എന്താണ് ഇൻഡോർ മോഡൽ?

ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ രാഷ്ട്രീയവും ഭരണപരവുമായ നിർദ്ദേശങ്ങൾക്ക് കീഴിൽ പൗരന്മാരെയും സ്വകാര്യ കമ്പനികളെയും എൻ‌ജി‌ഒകളെയും ഉൾപ്പെടുത്തിയാണ് മാലിന്യ സംസ്‌കരണ പ്രക്രിയ നടത്തിവരുന്നത്. എല്ലാ ദിവസവും രാവിലെ, വീടുകളിലെ മാലിന്യം ശേഖരിക്കുന്നു. അതും രണ്ട് വിഭാഗമായിട്ടാണ് ശേഖരിക്കുന്നത്, ഒന്ന് ഉണങ്ങിയതും, മറ്റൊന്ന് നനഞ്ഞതും. സമഗ്രമായ റൂട്ട് പ്ലാൻ ഉപയോഗിച്ച്, ഗാർബേജ് ട്രക്കുകൾ വീടുതോറുമുള്ള മാലിന്യങ്ങൾ ശേഖരിക്കുന്നു. എല്ലാവർക്കും സമയബന്ധിതമായ സേവനം നൽകുന്നു. ഇത് ചവറ്റുകുട്ടകളുടെ ആവശ്യം ഇല്ലാതാക്കാൻ സഹായിച്ചു, ഇൻഡോറിനെ ‘ബിൻ ഫ്രീ സിറ്റി’യാക്കി.

ഓരോ പ്രദേശത്തേക്കും നിശ്ചയിച്ചിട്ടുള്ള ഗാർബേജ് ട്രക്കുകളുടെ എണ്ണം ഓരോ പ്രദേശത്തെയും വീടുകളുടെ എണ്ണം നിജപ്പെടുത്തിയ ശേഷമാണ് തീരുമാനിക്കുന്നത്. ശേഷം ഏതൊക്കെ സമയം, എവിടെയൊക്കെ വണ്ടി വരും തുടങ്ങിയ കാര്യങ്ങൾ ഓരോ വീടുകളിലും അറിയിക്കും. നഗരത്തിലുടനീളമുള്ള നിരവധി സ്ഥലങ്ങളിൽ മാലിന്യ ട്രാൻസ്ഫർ സ്റ്റേഷനുകൾ നിർമ്മിച്ചു. അതുവഴി മാലിന്യ ട്രക്കുകൾക്ക് അധിക മാലിന്യങ്ങൾ ഇറക്കാനും പിക്കപ്പ് ഷെഡ്യൂളിനെ തടസ്സപ്പെടുത്താതെ അവരുടെ റൂട്ടിൽ തുടരാനും കഴിയും.

വാഹനങ്ങൾ ജിയോടാഗ് ചെയ്‌തിരിക്കുന്നതിനാൽ നഗരത്തിന്റെ സെൻട്രൽ കൺട്രോൾ, കമാൻഡ് സെന്റർ എന്നിവയെ കൂടാതെ, പൊതുജനങ്ങൾക്കും ഈസിയായി ട്രാക്ക് ചെയ്യാൻ സാധിക്കുന്നു. എന്തെങ്കിലും കാലതാമസമോ പൊരുത്തക്കേടുകളോ ഉണ്ടായാൽ, കമാൻഡ് സെന്റർ, ബന്ധപ്പെട്ട വാർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർക്ക് ഒരു അലേർട്ട് അയയ്ക്കുന്നു, അങ്ങനെ പരമാവധി കാര്യക്ഷമതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നു.

വിപുലമായ ആസൂത്രണത്തിലൂടെ ഇൻഡോറിന് ഒരു ദിവസം 1200 ടൺ മാലിന്യം സംസ്കരിക്കാനാകും. പല രോഗങ്ങൾക്കും കാരണമാകുന്ന മാലിന്യകൂമ്പാരങ്ങൾ ഈ നഗരത്തിൽ കാണാനാകില്ല. ശേഖരിക്കുന്ന മാലിന്യങ്ങൾ 85 വാർഡുകളിലും വിന്യസിച്ചിരിക്കുന്ന ത്രിതല മാലിന്യ ടിപ്പറുകൾ വഴി നിയുക്ത ഗാർബേജ് ട്രാൻസ്ഫർ സ്റ്റേഷനിലേക്ക് (ജിടിഎസ്) കൊണ്ടുപോകുന്നു. നഗരത്തിൽ നിന്ന് ഏകദേശം 20-23 കിലോമീറ്റർ അകലെയുള്ള കേന്ദ്രീകൃത സംസ്‌കരണ പ്ലാന്റിലേക്കാണ് മുമ്പ് മാലിന്യം കൊണ്ടുപോയിരുന്നത്. എട്ടിടങ്ങളിലാണ് ഇപ്പോൾ മാലിന്യ സംസ്കരണ യൂണിറ്റുകൾ പ്രവർത്തിക്കുന്നത്.

Also Read:മാ​താ​വി​നെ ജീ​വ​നോ​ടെ കു​ഴി​ച്ചു​മൂ​ടി കൊ​ല​പ്പെ​ടു​ത്തി​ : മ​ക​ന് ജീ​വ​പ​ര്യ​ന്തം തടവും പിഴയും

ഓരോന്നിലും വ്യത്യസ്തമായ രീതിയിലാണ് മാലിന്യം സംസ്കരിക്കുന്നത്. ഉണങ്ങിയ മാലിന്യം ശേഖരിക്കുന്നതിന് (നീല നിറം) രണ്ട് ഹോപ്പറുകൾ ഉണ്ട്, രണ്ടാമത്തേത് നനഞ്ഞ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് (പച്ച നിറം). വേർതിരിച്ച MSW ബന്ധപ്പെട്ട കണ്ടെയ്‌നറുകളിലേക്ക് കംപ്രസ് ചെയ്യുന്നു. കണ്ടെയ്നറുകൾ നിറയുമ്പോൾ, അവ പ്രത്യേക ഹുക്ക് ലോഡർ ഉപയോഗിച്ച് ഉയർത്തുകയും വേർതിരിച്ച രീതിയിൽ ഡിസ്പോസൽ സൈറ്റിലേക്ക് അയയ്ക്കുകയും ചെയ്യുന്നു. നനഞ്ഞ മാലിന്യം കൊണ്ടുപോകുന്ന ഹുക്ക് ലോഡർ അവരുടെ മാലിന്യങ്ങൾ നേരിട്ട് കേന്ദ്രീകൃത കമ്പോസ്റ്റിംഗ് യൂണിറ്റിലേക്ക് ലോഡ് ചെയ്യുന്നു. അതേസമയം ഉണങ്ങിയ മാലിന്യങ്ങൾ ഡിസ്പോസൽ സൈറ്റിലെ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി 1 / മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി 2 ലേക്ക് ലോഡ് ചെയ്യുന്നു.

സാനിറ്ററി വേസ്റ്റ്, ഗാർഹിക മാലിന്യങ്ങൾ എന്നിവയ്ക്കുള്ള ബക്കറ്റ്  ഡ്രമ്മുകളിലേക്ക് കയറ്റി, ബയോമെഡിക്കൽ വേസ്റ്റ് റൂൾസ് 2016-ൽ ഉൾപ്പെടുത്തിയിട്ടുള്ള നിയമങ്ങൾ അനുസരിച്ച് സാധാരണ ബയോമെഡിക്കൽ വേസ്റ്റ് ഫെസിലിറ്റിയിലേക്ക് (CBWTF) കൊണ്ടുപോകുന്നു.

കൊച്ചിയിലെ വിഷപ്പുകയ്ക്ക് കാരണം?

വ്യാഴാഴ്ച വൈകീട്ട് 4.15-ഓടെ മലപോലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂടിക്കിടക്കുന്ന ഭാഗത്താണ് ആദ്യം തീ പടർന്നത്. അഗ്നിരക്ഷാസേന തീയണച്ചെങ്കിലും മാലിന്യം പുകഞ്ഞുകൊണ്ടിരുന്നു. അധികം വൈകാതെ വീണ്ടും തീ പടർന്നു. കൂടുതൽ അഗ്നിരക്ഷാ സേന എത്തിയെങ്കിലും തീ അണയ്ക്കാൻ സാധിച്ചില്ല. തീ അണയ്ക്കാൻ ശ്രമമാരംഭിച്ചെങ്കിലും നിയന്ത്രിക്കാൻ പറ്റാത്ത വിധം 200 മീറ്ററിലധികം പ്ലാസ്റ്റിക് മലയാകെ തീ പടർന്നു. ഏക്കർ കണക്കിന് പ്രദേശത്താണ് പ്രളയമാലിന്യങ്ങൾ ഉൾപ്പെടെ ലോഡ് കണക്കിന് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. കൃത്യസമയത്ത് ശാസ്ത്രീയമായി അത് നശിപ്പിക്കാതെ കിടന്നതാണ് തീ പ്രളയം പോലെ പടരാൻ കാരണമായത്.

ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിലെ തീപ്പിടിത്തത്തെ തുടർന്നു നഗരത്തിലെ മാലിന്യനീക്കം തടസ്സപ്പെട്ടു. കൊച്ചി കോർപ്പറേഷൻ ഭാഗത്തുനിന്ന് മാലിന്യം ശേഖരിക്കുന്നത് നിർത്തിവെയ്ക്കാൻ തൊഴിലാളികൾക്ക് നിർദേശം നൽകിയതോടെ ശനിയാഴ്ച വീടുകളിൽനിന്ന് എടുത്ത മാലിന്യം റോഡരികിലെ പല സംഭരണകേന്ദ്രങ്ങളിലും കെട്ടിക്കിടക്കാൻ തുടങ്ങി. മാലിന്യ ശേഖരണം പുനഃസ്ഥാപിക്കുകയോ പകരം സ്ഥലം കണ്ടെത്തുകയോ ചെയ്യാതെ വന്നതോടെ നഗരം ചീഞ്ഞ് നാറാനും തുടങ്ങി. അധികൃതരുടെ കെടുകാര്യസ്ഥത മൂലം വിഷപ്പുക ശ്വസിക്കുന്ന കൊച്ചിക്കും, കേരളത്തിനും ഇൻഡോർ ഒരു മാതൃകയാക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button