Latest NewsNewsBusiness

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്, ഇന്നത്തെ നിരക്കുകൾ അറിയാം

ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക് 5,100 രൂപയാണ്

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 520 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 40,800 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക് 5,100 രൂപയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 41,320 രൂപയാണ്.

രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1810 ഡോളറിലേക്ക് വില ഇടിഞ്ഞതാണ് സംസ്ഥാനത്തും വില കുറയാൻ കാരണമായത്. ഫെബ്രുവരിയിൽ സ്വർണവില താരതമ്യേന കുറവായിരുന്നു. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വവും, ഡോളറിന്റെ വിനിമയ മൂല്യവുമാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

Also Read: മതിയായി, കോൺഗ്രസുമായി ഇനി ഒരു ബന്ധത്തിനുമില്ലെന്ന് എസ്പി: ഇത്തവണ രാഹുലിനെതിരെയും സ്ഥാനാർത്ഥി

shortlink

Related Articles

Post Your Comments

Related Articles


Back to top button