Latest NewsNewsIndia

ഇന്ത്യയുടെ പുരോഗതിയില്‍ സ്ത്രീകളുടെ പങ്കിനെ വളരെയധികം പ്രശംസിക്കുന്നു : പ്രധാനമന്ത്രി മോദി

ന്യുഡല്‍ഹി ഇന്ത്യയുടെ പുരോഗതിയില്‍ സ്ത്രീകളുടെ പങ്കിനെ പ്രശംസിക്കുകയും അവര്‍ക്ക് ആശംസകളറിയിക്കുകയും ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് സ്ത്രീശാക്തീകരണത്തിനായി തന്റെ സര്‍ക്കാര്‍ ഇനിയും കൂടുതല്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസകളറിയിച്ചത്.

Read Also: സ്ത്രീ വിമോചനമെന്നത് കേവലമായ പുരുഷ വിദ്വേഷമല്ല: തുല്യനീതിയും സമത്വവും നേടിയെടുക്കാനുള്ള പോരാട്ടമാണെന്ന് കെ കെ ശൈലജ

അന്താരാഷ്ട്ര വനിതാ ദിനത്തില്‍, നമ്മുടെ നാരീ ശക്തിയുടെ നേട്ടങ്ങള്‍ക്കുള്ള ആദരവ്. ഇന്ത്യയുടെ പുരോഗതിയില്‍ സ്ത്രീകളുടെ പങ്കിനെ വളരെയധികം പ്രശംസിക്കുന്നു എന്ന് ആദ്യ ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ സര്‍ക്കാര്‍ ഇനിയും കൂടുതല്‍ സ്ത്രീശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുമെന്ന് നാരി ശക്തി ഫോര്‍ ന്യൂ ഇന്ത്യ എന്ന ഹാഷ്ടാഗ് ചേര്‍ത്ത് അദ്ദേഹം രണ്ടാമത്തെ ട്വീറ്റില്‍ കുറിച്ചു. മന്‍ കി ബാത്തില്‍ ജീവിതയാത്രകള്‍ രേഖപ്പെടുത്തിയ വനിതകളുടെ നേട്ടങ്ങളെക്കുറിച്ചുള്ള വീഡിയോയും പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവെച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button