Latest NewsNewsTechnology

ഷവോമി 13: ഈ മാസം വിപണിയിൽ പുറത്തിറക്കാൻ സാധ്യത, സവിശേഷതകൾ അറിയാം

6.9 സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമിയുടെ കിടിലൻ സവിശേഷതകൾ ഉള്ള ഹാൻഡ്സെറ്റായ ഷവോമി 13 ഈ മാസം വിപണിയിൽ അവതരിപ്പിക്കും. മാർച്ച് 26 മുതലാണ് ഈ ഹാൻഡ്സെറ്റുകൾ വിപണിയിൽ അവതരിപ്പിക്കുക. പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

6.9 സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1080×2340 ആണ് പിക്സൽ റെസല്യൂഷൻ. ക്വാൽകം എസ്എം8350 സ്നാപ്ഡ്രാഗൺ 888 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 ആണ്.

Also Read: നാലു ദിവസത്തെ സന്ദർശനം: ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ഇന്ന് ഇന്ത്യയിലെത്തും

108 മെഗാപിക്സൽ, 40 മെഗാപിക്സൽ, 21 മെഗാപിക്സൽ, 8 മെഗാപിക്സൽ ക്വാഡ് ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും, 5000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. ഈ സ്മാർട്ട്ഫോണുകളുടെ വില സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button