KottayamKeralaNattuvarthaLatest NewsNews

വീടിനോട് ചേർന്ന് കെ​ട്ടി​ടാ​വ​ശി​ഷ്ടം നിക്ഷേപിച്ചതിനെച്ചൊ​ല്ലി അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം : ഒരാൾ അറസ്റ്റിൽ

പൊ​ൻ​കു​ന്നം ചി​റ​ക്ക​ട​വ് ക​ള​മ്പു​കാ​ട്ട് ക​വ​ല പു​ത്ത​ൻ​ത​റ​യി​ൽ എ​സ്. രാ​ജ​നെ (61)യാ​ണ് അറസ്റ്റ് ചെയ്തത്

പൊ​ൻ​കു​ന്നം: കെ​ട്ടി​ടാ​വ​ശി​ഷ്ടം ഇ​ട്ട​തി​നെ​ച്ചൊ​ല്ലി അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് ഒ​രാ​ൾ അ​റ​സ്റ്റിൽ. പൊ​ൻ​കു​ന്നം ചി​റ​ക്ക​ട​വ് ക​ള​മ്പു​കാ​ട്ട് ക​വ​ല പു​ത്ത​ൻ​ത​റ​യി​ൽ എ​സ്. രാ​ജ​നെ (61)യാ​ണ് അറസ്റ്റ് ചെയ്തത്. പൊ​ൻ​കു​ന്നം പൊലീ​സ് ആണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : മിന്നൽ വേഗത, തടസങ്ങളില്ലാത്ത സേവനം: ജിയോ 5ജിയ്‌ക്കൊപ്പം രാജ്യത്തെ ഇരുപത്തിയെഴ് നഗരങ്ങൾ കൂടി

അ​യ​ൽ​വാ​സി​യു​ടെ വീ​ട് പൊ​ളി​ച്ച കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ ഇ​യാ​ളു​ടെ വീ​ടി​നോ​ട് ചേ​ർ​ന്ന് നി​ക്ഷേ​പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​കു​ക​യും തു​ട​ർ​ന്നു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ അ​യ​ൽ​വാ​സി​യു​ടെ വി​ര​ല്‍ അ​റ്റു പോ​കു​ക​യു​മാ​യി​രു​ന്നു.

Read Also : സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ പൊ​ൻ​കു​ന്നം പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും രാ​ജ​നെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button