KottayamKeralaNattuvarthaLatest NewsNews

സ്‌​കൂ​ട്ട​റി​ൽ നിന്നു ത​ല​യ​ടി​ച്ചു വീ​ണ് പരിക്കേറ്റു : ചി​കി​ത്സ​യി​ലായിരുന്ന പ്ര​ധാ​നാ​ധ്യാ​പി​ക മ​രി​ച്ചു

ആ​ര്‍​പ്പൂ​ക്ക​ര ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പി​കയും ആ​ര്‍​പ്പൂ​ക്ക​ര വാ​ര്യ​മു​ട്ടം വ​ട​ക്കേ​ക​ള്ളി​കാ​ട്ട് അ​ര​വി​ന്ദം മ​നോ​ജ് കു​മാ​റി​ന്‍റെ (വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, കോ​ട്ട​യം) ഭാര്യ‌യുമാ‌യ ബി. ​ഉ​ഷാ​കു​മാ​രി​യാ(53)​ണ് മ​രി​ച്ച​ത്

കോ​ട്ട​യം: സ്‌​കൂ​ട്ട​റി​നു പി​ന്നി​ല്‍​ നി​ന്നു റോ​ഡി​ലേ​ക്കു വീ​ണു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യിലായിരു​ന്ന പ്ര​ധാ​നാ​ധ്യാ​പി​ക മ​രി​ച്ചു. ആ​ര്‍​പ്പൂ​ക്ക​ര ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പി​കയും ആ​ര്‍​പ്പൂ​ക്ക​ര വാ​ര്യ​മു​ട്ടം വ​ട​ക്കേ​ക​ള്ളി​കാ​ട്ട് അ​ര​വി​ന്ദം മ​നോ​ജ് കു​മാ​റി​ന്‍റെ (വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, കോ​ട്ട​യം) ഭാര്യ‌യുമാ‌യ ബി. ​ഉ​ഷാ​കു​മാ​രി​യാ(53)​ണ് മ​രി​ച്ച​ത്.

Read Also : സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് ഭാഗിക നിയന്ത്രണം, 26- ന് തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി റദ്ദാക്കി

ആ​ര്‍​പ്പൂ​ക്ക​ര​യി​ൽ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കാണ് അ​പ​ക​ടം നടന്നത്. മ​റ്റൊ​രു അ​ധ്യാ​പി​ക​യ്‌​ക്കൊ​പ്പം ബാ​ങ്കി​ല്‍ പോ​യി മ​ട​ങ്ങും​ വ​ഴി സ്‌​കൂ​ട്ടി​ല്‍ ക​യ​റു​ന്ന​തി​നി​ടെ പി​ന്നി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. ത​ല​യ​ടി​ച്ചു വീ​ണ ഉ​ഷാ​കു​മാ​രി​യെ ഉ​ട​ന്‍ ​ത​ന്നെ തെ​ള്ള​ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തുടർന്ന്, ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ 7.30-നു ​മ​രിക്കുകയായിരുന്നു.

Read Also : കേ​ബി​ൾ​ലൈ​ൻ പു​നഃ​സ്ഥാ​പി​ക്കാ​ൻ വൈ​ദ്യു​തി​പോ​സ്റ്റി​ൽ ക​യ​റി​ : ഷോ​ക്കേ​റ്റ് വീ​ണ് ടെ​ക്നീ​ഷ​ന് ഗു​രു​ത​ര പ​രി​ക്ക്

സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 11.30-നു ​വീ​ട്ടു​വ​ള​പ്പി​ല്‍ നടക്കും. പ​രേ​ത അ​മ​ന​ക​ര ഏ​ല​പ്പ​ള്ളി കു​ടും​ബാം​ഗം. മ​ക്ക​ള്‍: അ​പ​ര്‍​ണ മ​നോ​ജ് (മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ത്ഥി​നി), അ​ര​വി​ന്ദ് മ​നോ​ജ് (ഐ​ടി വി​ദ്യാ​ര്‍​ത്ഥി സെ​ന്‍റ് ജോ​സ​ഫ് ചൂ​ണ്ട​ച്ചേ​രി).

shortlink

Related Articles

Post Your Comments

Related Articles


Back to top button