KeralaLatest NewsNews

ബ്രഹ്‌മപുരത്തെ തീ പൂർണമായി അണയ്ക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി, തീ ഇന്നുതന്നെ അണയ്ക്കുമെന്ന് മന്ത്രി പി രാജീവ്

തിരുവനന്തപുരം: ബ്രഹ്‌മപുരത്തെ തീ പൂർണമായി അണയ്ക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയെന്നും ഇന്നു തന്നെ തീ അണയ്ക്കുമെന്നും മന്ത്രി പി രാജീവ്. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഹരിത കർമ്മസേനയുടെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഉറവിടത്തിൽ തന്നെ മാലിന്യങ്ങൾ വേർതിരിക്കുന്നത് കർശനമാക്കും. ഗൂഢാലോചനയുണ്ടെന്ന് കരുതുന്നില്ല. നേരത്തെയും ബ്രഹ്‌മപുരത്ത് തീ പിടുത്തം ഉണ്ടായിട്ടുണ്ടെന്നും പി രാജീവ് പറഞ്ഞു.

ആവശ്യമായ തയ്യാറെടുപ്പുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും ഭാവിയിൽ ഇത്തരം അവസ്ഥ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതിനുവേണ്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button