PalakkadNattuvarthaKeralaNews

10 വ​യ​സ്സുള്ള പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം: പ്രതിക്ക് 15 വർഷം കഠിന തടവും പിഴയും

തോ​ല​നൂ​ർ പാ​ല​ത്ത​റ പ്ര​കാ​ശ​നെ​യാ​ണ് (32) കോടതി ശിക്ഷിച്ചത്

പാ​ല​ക്കാ​ട്: 10 വ​യ​സ്സുള്ള പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി​ക്ക് 15 വ​ർ​ഷം ക​ഠി​ന ത​ട​വും 60,000 രൂ​പ പി​ഴ​യും ശി​ക്ഷ വിധിച്ച് കോടതി. തോ​ല​നൂ​ർ പാ​ല​ത്ത​റ പ്ര​കാ​ശ​നെ​യാ​ണ് (32) കോടതി ശിക്ഷിച്ചത്. പാ​ല​ക്കാ​ട് ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ പോ​ക്സോ കോ​ട​തി ജ​ഡ്ജി ടി. ​സ​ഞ്ജു വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം ശി​ക്ഷി​ച്ച​ത്.

Read Also : അശ്ലീലം പറഞ്ഞതിന് മുളകുപൊടി വിതറി, പ്രകോപിതരായി സ്ത്രീയെ കെട്ടിയിട്ട് മർദ്ദിച്ചു : മൂന്ന് ഓട്ടോ ഡ്രൈവർമാർ അറസ്റ്റിൽ

2017- 18 വ​ർ​ഷ​ങ്ങ​ളി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പെ​ൺ​കു​ട്ടി താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ വ​ന്ന് പ്ര​തി പ​ല പ്രാ​വ​ശ്യം ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. പി​ഴ തു​ക ഇ​ര​ക്ക് ന​ൽ​ക​ണമെന്ന് കോടതി ഉത്തരവിൽ പറയുന്നു. പി​ഴ അ​ട​ക്കാ​ത്ത പ​ക്ഷം ഒ​മ്പ​ത് മാ​സം അ​ധി​ക ക​ഠി​ന​ത​ട​വ് കൂ​ടി അ​നു​ഭ​വി​ക്ക​ണം.

Read Also : ആലപ്പുഴയില്‍ 9 കടകളിൽ മോഷണം; ഉണക്കമീൻ കടയിൽ നിന്ന് മുപ്പതിനായിരം രൂപ കവര്‍ന്നു 

2019-ൽ ​കോ​ട്ടാ​യി പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് അ​ന്ന​ത്തെ എ​സ്.​ഐ​മാ​രാ​യ കെ.​സി. അ​ബ്ദു​ൽ ഹ​ക്കീം, എ. ​അ​ന​ന്ത​കൃ​ഷ്ണ​ൻ, ആ​ർ. രാ​ജേ​ഷ് എ​ന്നി​വ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. എ.​എ​സ്.​ഐ സ​തി പ്രോ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ച്ചു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ടി. ​ശോ​ഭ​ന ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button