Latest NewsNewsIndia

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു: പ്രതിയുടെ വീട് ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തി വനിതാ പോലീസ്

ഒളിവില്‍ കഴിയുന്ന നാലാം പ്രതി കൗശല്‍ കിഷോര്‍ ചൗബേയെ ഇതുവരെ കണ്ടെത്താനായില്ല

മധ്യപ്രദേശ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിയുടെ വീട് ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തി. വനിതാ പൊലീസുകാരുടെ നേതൃത്വത്തിലായിരുന്നു നടപടി. ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ പൊലീസുകാര്‍ വീട് പൊളിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു.

read also: ത്രിപുരയെക്കുറിച്ച് ആശങ്കപ്പെട്ട് പിണറായി വിജയൻ: കൊച്ചിയിലെ കാര്യം പറയാൻ മുറവിളിയുമായി സോഷ്യൽ മീഡിയ

ഭോപ്പാലില്‍ നിന്ന് 250 കിലോമീറ്റര്‍ മാറി ദമോ എന്ന സ്ഥലത്താണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും ഒളിവില്‍ കഴിയുന്ന നാലാം പ്രതി കൗശല്‍ കിഷോര്‍ ചൗബേയെ ഇതുവരെ കണ്ടെത്താനായില്ല. ഇതോടെയാണ് കൗശല്‍ കിഷോറിന്റെ വീട് വനിതാ പൊലീസുദ്യോഗസ്ഥരെത്തി പൊളിച്ചുനീക്കിയത്.

വീട് അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചതെന്ന് പൊലീസുകാര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button