PathanamthittaKeralaNattuvarthaLatest NewsNews

റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് പാസ്റ്റർ മരിച്ചു

മാവേലിക്കര വെട്ടിയാർ സ്വദേശിയായ രാജു (65) ആണ് മരിച്ചത്

പത്തനംതിട്ട: കാർ ഇടിച്ചുണ്ടായ അപകടത്തിൽ പാസ്റ്റർ മരിച്ചു. മാവേലിക്കര വെട്ടിയാർ സ്വദേശിയായ രാജു (65) ആണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെയുണ്ടായ അപകടത്തിലാണ് പാസ്റ്റർ മരിച്ചത്.

Read Also : കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് പഞ്ചകർമ്മ ചികിത്സക്കെത്തിയ ഓസ്ട്രിയൻ സ്വദേശിക്ക് ദാരുണാന്ത്യം

പത്തനംതിട്ട കുമ്പനാട് ആണ് അപകടം നടന്നത്. റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ കാർ വന്നു പാസ്റ്ററെ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാസ്റ്ററെ കുമ്പനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : വിഷപ്പുക ശ്വസിച്ച് ചികിത്സയ്ക്കായി എത്തുന്നത് നിരവധിപേര്‍: കോവിഡിലെ പോലെ കണക്കുകള്‍ പുറത്തുവിടാതെ ആരോഗ്യ വകുപ്പ്

സ്ഥലത്തെത്തിയ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. തുടർന്ന്, മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button