KeralaCinemaMollywoodLatest NewsNewsEntertainment

‘ചേച്ചിയുടെ കരൾ മാറ്റ ശസ്ത്രക്രിയ്ക്ക് വേണ്ടി കഷ്ടപ്പെട്ടു, സഹായിച്ച സുരേഷ് ഗോപി സാറിന് നന്ദി’: സുബിയുടെ സഹോദരൻ

കൊച്ചി: അന്തരിച്ച നടിയും അവതാരകയുമായ സുബി സുരേഷിന്റെ അവസാനത്തെ ആഗ്രഹം വെളിപ്പെടുത്തി സഹോദരൻ പി സുരേഷ് രംഗത്തെത്തി. സുബി അവസാനമായി ചിത്രീകരിച്ച പല വ്‌ളോഗുകളും സോഷ്യൽ മീഡിയകളിൽ അപ്ലോഡ് ചെയ്യണമെന്നതായിരുന്നു താരത്തിന്റെ അവസാന ആഗ്രഹമെന്നും, അത് താൻ ചെയ്തുവെന്നും സഹോദരൻ പറയുന്നു. ഒപ്പം, ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ കരൾ മാറ്റ ശസ്ത്രക്രിയയുടെ പേപ്പർ വർക്കിന് വേണ്ടി കഷ്‌പ്പെട്ടപ്പോൾ വളരെ പെട്ടെന്ന് തന്നെ അതിന് സഹായിച്ചത് സുരേഷ് ഗോപി ആണെന്നും സുരേഷ് പറയുന്നു. സുരേഷ് ഗോപിക്കൊപ്പം, ഹൈബി ഈടൻ, എൽദോസ് കുന്നപ്പിള്ളി, ടിനി ടോം, ധർമജൻ, പിഷാരടി തുടങ്ങിയവർക്കും സുബിയുടെ സഹോദരൻ നന്ദി അറിയിക്കുന്നു.

‘നമസ്‌കാരം, ഞാൻ പി സുരേഷ്. സുബി സുരേഷിന്റെ സഹോദരനാണ്. ഞാനിപ്പോൾ ഈ വീഡിയോയുമായി വരാൻ കാരണം, എല്ലാവരോടും നന്ദി പറയാനാണ്. എന്റെ ചേച്ചിയെ നിങ്ങൾ കുടുംബത്തിലെ ഒരംഗമായി കണ്ടതിന്, ചേച്ചിക്ക് വേണ്ടി പ്രാർത്ഥിച്ചതിന് നന്ദി. ചേച്ചിയെ ചികിത്സിച്ച ഡോക്ടർമാരോടും, ഭൂമിയിലെ മാലഖമാർ എന്ന് പറയുന്ന നഴ്‌സുമാരോടും നന്ദി. ചേച്ചിയെ വളരെ നല്ല രീതിയിൽ തന്നെ അവർ പരിചരിച്ചു. കരൾ മാറ്റ ശസ്ത്രക്രിയയുടെ പേപ്പർ വർക്കിന് വേണ്ടി കഷ്ടപ്പെട്ടപ്പോൾ വളരെ പെട്ടെന്ന് തന്നെ അതിന് സഹായിച്ച സുരേഷ് ഗോപി സാറിനും, ഹൈബി ഈടൻ സാറിനും, എൽദോസ് കുന്നപ്പിള്ളി സാറിനും, ടിനി ടോം ചേട്ടനും, ധർമജൻ ചേട്ടനും, പിഷാരടി ചേട്ടനും, രാഹുൽ ചേട്ടനും ഈ വീഡിയോയിലൂടെ നന്ദി പറയുകയാണ്. വളരെ അധികം എല്ലാവരും കഷ്ടപ്പെട്ടു’, സുരേഷ് പറയുന്നു.

അതേസമയം, സുബിയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വളരെ വേഗത്തിലാക്കാന്‍ സുരേഷ് ഗോപി ഇടപെട്ടിരുന്നു. സുബി ഇനിയില്ലെന്ന് ചിന്തിക്കാനാകുന്നില്ലെന്നും മരണം ഒഴിവാക്കാന്‍ സുഹൃത്തുക്കള്‍ പരമാവധി ശ്രമിച്ചുവെന്നും സുബിയുടെ വേര്പാടിന് പിന്നാലെ സുരേഷ് ഗോപി പറഞ്ഞു. വളരെ ഊര്‍ജ്ജസ്വലമായി ജോലി ചെയ്ത് സ്വന്തം കുടുംബത്തെ കഷ്ടപ്പാടുകളില്‍ നിന്ന് കരകയറ്റി നല്ല ജീവിതനിലവാരത്തിലേക്ക് കൊണ്ടുവന്നയാളാണ് സുബി. താന്‍ ചെയ്യുന്ന ജോലി കൃത്യമായി ചെയ്യുമായിരുന്നു. വളരെ ചെറിയ കുഞ്ഞുങ്ങളുമായുള്ള ടെലിവിഷന്‍ പരിപാടികളൊക്കെ ശ്രദ്ധനേടിയിരുന്നു. സുബിയുടെ വേർപാട് ഇന്നും ആരാധകർക്ക് ഒരു ഞെട്ടലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button