Latest NewsNewsInternationalGulfQatar

ഇ- പേയ്‌മെന്റിന് അധിക ഫീസ് വാങ്ങരുത്: നിയമ ലംഘകർക്കെതിരെ കർശന നടപടിയെന്ന് മുന്നറിയിപ്പ്

ദോഹ: ഉപഭോക്താക്കൾ ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പേയ്മെന്റ് നടത്തുന്നതിന് വാണിജ്യ ശാലകൾ ഫീസ് ഈടാക്കരുതെന്ന് നിർദ്ദേശം നൽകി ഖത്തർ. അധിക ഫീസ് ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.

Read Also: കണ്ണ് ചൊറിച്ചിൽ, ചുമ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ: ബ്രഹ്‌മപുരത്ത് ചികിത്സ തേടിയത് 678 പേര്‍ – ഇനിയുമെത്ര നാൾ?

ഉത്പന്നങ്ങൾ വാങ്ങുമ്പോൾ സൗകര്യപ്രദമായി നേരിട്ട് കറൻസി നൽകാനോ ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ മുഖേന ഇലക്ട്രോണിക് പേയ്മെന്റ് നടത്താനോ ഉള്ള അവകാശം ഉപഭോക്താക്കൾക്കുണ്ട്. രാജ്യത്തെ എല്ലാ വാണിജ്യ ശാലകളും ക്യൂആർ കോഡ്, ഡിജിറ്റൽ വാലറ്റ്, ബാങ്ക് കാർഡ് തുടങ്ങി രാജ്യത്ത് അംഗീകരിച്ച ഇ-പേയ്മെന്റ് സൗകര്യം ഏർപ്പെടുത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Read Also: ‘ആശങ്കപ്പെടേണ്ട, ബ്രഹ്മപുരത്ത് 82 ദിവസ കർമപരിപാടിക്ക് രൂപം നൽകി’ പത്രസമ്മേളനത്തിൽ മന്ത്രിമാരായ രാജീവും രാജേഷും

shortlink

Related Articles

Post Your Comments

Related Articles


Back to top button