Life Style

അണ്ഡാശയ കാന്‍സറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ ഏതെന്ന് അറിയാം

അണ്ഡാശയത്തില്‍ വികസിക്കുന്ന ഒരു കോശ വളര്‍ച്ചയെ അണ്ഡാശയ ക്യാന്‍സര്‍ എന്ന് വിളിക്കുന്നു. സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയില്‍ രണ്ട് അണ്ഡാശയങ്ങളുണ്ട്. പ്രോജസ്റ്ററോണ്‍, ഈസ്ട്രജന്‍ എന്നീ ഹോര്‍മോണുകളും അണ്ഡാശയത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നു.

Read Also: യുകെയിൽ നിലപാട് കടുപ്പിച്ച് വാട്സ്ആപ്പ്, കാരണം ഇതാണ്

തുടക്കത്തില്‍ വലിയ തരത്തിലുള്ള ലക്ഷണങ്ങളൊന്നും പ്രകടമാകില്ലെങ്കിലും, അണ്ഡാശയത്തെയും, ഗര്‍ഭപാത്രത്തെയും ബാധിക്കുന്ന ഒവേറിയന്‍ കാന്‍സര്‍ വേണ്ട രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമാകുന്ന അസുഖം തന്നെയാണ്.

രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ഡോക്ടറെ കണ്ട് രോഗമുണ്ടോ ഇല്ലയോ എന്ന് ഉറപ്പ് വരുത്തണം. അണ്ഡാശയ ക്യാന്‍സര്‍ ഏത് പ്രായത്തിലും വരാം. കാന്‍സറിന്റെ ആദ്യ ഘട്ടത്തില്‍ പെട്ടെന്നു തന്നെ അത് ചികിത്സിച്ച് മാറ്റാം. എന്നാല്‍ അത് മറ്റു ഭാഗങ്ങളിലേക്ക് ബാധിച്ചാല്‍ ബുദ്ധിമുട്ടാണ്.

കുടലിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ഉത്കണ്ഠ, ഐബിഎസ്, അണ്ഡാശയ ക്യാന്‍സര്‍ തുടങ്ങിയ മറ്റ് ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. കുടലിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട അണ്ഡാശയ ക്യാന്‍സറിന്റെ ഒരു സാധാരണ ലക്ഷണം മലബന്ധമാണ്.

ഒന്നോ മൂന്നോ ആഴ്ച വരെ നീണ്ടുനില്‍ക്കുന്ന നടുവേദന അല്ലെങ്കില്‍ അടിവയറ്റിലും പെല്‍വിസിലുമുള്ള അസ്വാസ്ഥ്യം പ്രധാന ലക്ഷണമാണ്. സമ്മര്‍ദ്ദം കുറയുന്നതിനനുസരിച്ച് വേദന മെച്ചപ്പെടുകയാണെങ്കില്‍ പേടിക്കേണ്ടതില്ല. വേദന തുടര്‍ച്ചയായി നില്‍ക്കുകയാണെങ്കില്‍ ഡോക്ടറെ കാണുക.

അണ്ഡാശയ ക്യാന്‍സറിന്റെ ഒരു സാധാരണ ലക്ഷണം വിശപ്പില്ലായ്മയാണ്. വിശപ്പ് കുറയുക, പെട്ടെന്ന് വയറു നിറയുക, ചെറിയ ഭക്ഷണം പോലും കഴിയ്ക്കുന്നതില്‍ ബുദ്ധിമുട്ട് എന്നിവ അണ്ഡാശയ ക്യാന്‍സറിന്റെ ആദ്യ സൂചനകളില്‍ ഉള്‍പ്പെടുന്നു. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇതിന് കാരണമാകാം.

മൂത്രാശയ പ്രശ്‌നങ്ങള്‍ മറ്റൊരു ലക്ഷണമാണ്. മൂത്രസഞ്ചിയിലെ പ്രശ്‌നങ്ങള്‍ അണ്ഡാശയ ക്യാന്‍സര്‍ പോലുള്ള ഗൈനക്കോളജിക്കല്‍ അല്ലെങ്കില്‍ പ്രത്യുല്‍പാദന അവസ്ഥയുടെ സൂചനയായിരിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button