Latest NewsKeralaNews

ബ്രഹ്മപുരത്ത് ചൊവ്വാഴ്ച മുതൽ ആരോഗ്യ സർവേ

കൊച്ചി: എറണാകുളം ബ്രഹ്മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് തീരുമാനിച്ച ആരോഗ്യ സർവേ ചൊവ്വാഴ്ച മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി സർവേ നടത്തും. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉള്ളവരുണ്ടെങ്കിൽ അവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കും. ജനങ്ങളുടെ ആശങ്കയകറ്റാൻ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും. മൊബൈൽ യൂണിറ്റുകളുടെ സേവനവും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയിൽ ആരോഗ്യ വകുപ്പിന്റെ സമഗ്ര അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

Read ഐഎസ് ഭീകരുടെ ക്രൂരത : മുപ്പത്തിയഞ്ച് ക്രിസ്ത്യന്‍ വിശ്വാസികളെ ക്രൂരമായി കൊലപ്പെടുത്തി, ചിത്രങ്ങൾ പങ്കുവച്ചു

കളമശേരി മെഡിക്കൽ കോളേജിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം കാക്കനാട് ഹെൽത്ത് സെന്ററിൽ ലഭ്യമാക്കും. മെഡിസിൻ, പൾമണോളജി, ഒഫ്ത്താൽമോളജി, പീഡിയാട്രിക്, സൈക്യാട്രി, ഡെർമറ്റോളജി എന്നീ വിഭാഗം ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും. എല്ലാ അർബൻ ഹെൽത്ത് സെന്ററുകളിലും ശ്വാസ് ക്ലിനിക്കുകൾ ആരംഭിക്കും. ഇവിടെ പൾമണറി ഫങ്ഷൻ ടെസ്റ്റ് നടത്താനാകും. മൊബൈൽ ലാബുകളിൽ നെബുലൈസേഷനും പൾമണറി ഫങ്ഷൻ ടെസ്റ്റിനുമുള്ള സൗകര്യങ്ങളുണ്ടാകും. എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ കണ്ടെത്തി ചികിത്സിയ്ക്കുന്നതിനും ആശങ്കയകറ്റുന്നതിനുമാണ് നടപടി. ആരോഗ്യ വകുപ്പിലേയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേയും ഡോക്ടർമാരുടെ നേതൃത്വത്തിലായിരിക്കും ഈ പ്രവർത്തനങ്ങളെല്ലാം നടക്കുക.

 

മറ്റ് രോഗമുള്ളവർ, കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവർ പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കണം. അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുത്. ഈ പ്രചരണങ്ങളിൽ ആശങ്കയോ ഭയമോ വേണ്ട. കാരണം ഇങ്ങനെ പ്രചരിപ്പിക്കുന്ന പലതിനും ശാസ്ത്രീയ അടിത്തറയില്ലെന്നും മന്ത്രി വ്യക്തമാക്കി.

Read Also: മരുന്ന് ഉൾപ്പെടെയുള്ള ചികിത്സാ സാമഗ്രികൾ: അടിയന്തര ഘട്ടങ്ങളിൽ പ്രാഥമിക ചികിത്സ ഉറപ്പാക്കാൻ കരുതൽ കിറ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button