KeralaLatest NewsNews

സ്‌കൂൾ പരിപാടിയിൽ പങ്കെടുക്കാനെത്തി: മന്ത്രിയ്ക്ക് പിറന്നാൾ സർപ്രൈസുമായി അധ്യാപകരും വിദ്യാർത്ഥികളും

പാലക്കാട്: സ്‌കൂൾ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രിയ്ക്ക് പിറന്നാൾ സർപ്രൈസുമായി അധ്യാപകരും വിദ്യാർത്ഥികളും. പാലക്കാട് വട്ടേനാട് എൽപി സ്‌കൂൾ വാർഷിക ആഘോഷത്തിനും അധ്യാപകരുടെ യാത്രയയപ്പിനുമായി എത്തിയ മന്ത്രി എംബി രാജേഷിനാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും പിറന്നാൾ സർപ്രൈസ് ഒരുക്കിയത്. കുട്ടികൾക്കൊപ്പം കേക്ക് മുറിച്ചാണ് അദ്ദേഹം തന്റെ 52-ാം പിറന്നാൾ ആഘോഷിച്ചത്.

Read Also: സ്വർണക്കടത്തിൽ കമ്മ്യൂണിസ്റ്റുകാർ മൗനം പാലിക്കുന്നു: കേരള സർക്കാർ ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്ന് അമിത് ഷാ

വട്ടേനാട് ഗവ. എൽ പി സ്‌കൂളിന്റെ വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. കേക്ക് മുറിച്ച് മധുരം പങ്കിട്ട് കുട്ടികൾക്കൊപ്പം പിറന്നാൾ മന്ത്രി ആഘോഷമാക്കി. മധുരം പങ്കിട്ടും ആശംസാഗാനം ആലപിച്ചുമായിരുന്നു കുട്ടികൾ മന്ത്രിക്ക് പിറന്നാൾ സമ്മാനം നൽകിയത്.

അതേസമയം, പിറന്നാൾ സർപ്രൈസിന് മന്ത്രി ഫേസ്ബുക്കിലൂടെ നന്ദി അറിയിച്ചു. എല്ലാവരും ചേർന്ന് അപ്രതീക്ഷിതമായ സ്വീകരണമാണ് ഒരുക്കിയതെന്നും മന്ത്രി അറിയിച്ചു.

Read Also: ചിലരുടെ സ്വാർത്ഥ ലാഭങ്ങൾക്ക് വില കൊടുക്കുന്നത് ലക്ഷക്കണക്കിന് മനുഷ്യർ: അധികാരികൾ സമാധാനം പറയണമെന്ന് അശ്വതി ശ്രീകാന്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button